Follow Us On

28

March

2024

Thursday

ദൈവശക്തിക്ക് മുന്നില്‍ എല്ലാ ശത്രുക്കളും ഇല്ലാതാകും

ദൈവശക്തിക്ക് മുന്നില്‍  എല്ലാ ശത്രുക്കളും ഇല്ലാതാകും

ഇക്കാലഘട്ടത്തില്‍ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്‍ത്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനുംവേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണില്‍ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂഷ തുറക്കപ്പെടേണ്ടതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മളെ നയിക്കുകയാണ്. സങ്കീര്‍ത്തനം 92. 10 ല്‍ നാം വായിക്കുന്നു, എന്റെ കൊമ്പ് കാട്ടുപോത്തിന്റെ കൊമ്പുപോലെ അവിടുന്ന് ഉയര്‍ത്തി.

എന്റെമേല്‍ പുതിയ തൈലം ഒഴിച്ചു. എന്റെ ശത്രുവിന്റെ പതനം എന്റെ കണ്ണുകള്‍ കണ്ടു, നാം തിരിച്ചറിയുക. അസാധാരണമായ കരുത്തുള്ള ജീവിയാണ് കാട്ടുപോത്ത്. ഇതുപോലെ ദൈവശക്തി മനുഷ്യന് വിവരിക്കാനോ വര്‍ണിക്കാനോ സാധ്യമല്ല, ആ ദൈവിക ശക്തിയില്‍ നിറഞ്ഞാണ് പൂര്‍വ്വപ്രവാചകന്മാരായ മോശയും സാംസണും ഏലിയായും ഏലിഷായുമൊക്കെ അതിശക്തമായ ദൈവ പ്രവര്‍ത്തികള്‍ സമൂഹമധ്യത്തില്‍ ചെയ്തത്.

ഈ കാലഘട്ടത്തിലും വേണ്ടത് അതിശക്തമായ ആത്മനിറവാണ്. അതിനായി നമ്മള്‍ വിലകൊടുക്കണം. വിലയുള്ളത് ലഭിക്കണമെങ്കില്‍ വിലയുള്ളത് കൊടുക്കണം. ഉപവാസത്തിന്റെ, പ്രാര്‍ഥനയുടെ, ത്യാഗത്തിന്റെ ദിവസങ്ങളാക്കി ഇനിയുള്ള ദിവസങ്ങളെ നമുക്ക് മാറ്റാം. പുതിയ അഭിഷേകത്തിന്റെ തൈലം അവിടുന്ന് നമ്മുടെ മേല്‍ ഒഴിക്കും. ക്രിസ്തുവിന്റെ കല്ലറയെ പിളര്‍ത്തിയ അതേശക്തിയുടെ തുറവിക്കായി പ്രാര്‍ഥിക്കാം.

സാബു ആറുതൊട്ടിയില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?