Follow Us On

13

November

2019

Wednesday

കരിസ്മാറ്റിക് മുന്നേറ്റത്തിന് പുതിയ സംവിധാനം; സഭയിൽ ‘കാരിസ്’ വരും ജൂൺ 9ന്

കരിസ്മാറ്റിക് മുന്നേറ്റത്തിന് പുതിയ സംവിധാനം; സഭയിൽ ‘കാരിസ്’ വരും ജൂൺ 9ന്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ തുടക്കം കുറിച്ച സഭാ നവീകരണത്തിന്റെ അലയൊലികൾ കരിസ്മാറ്റിക് നവീകരണ രംഗത്തേക്കും. ആഗോള കത്തോലിക്ക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ ഏകീകരണവും നവീനതയും യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പ ആവിഷ്‌ക്കരിച്ച പുതിയ സംവിധാനം ‘കാരിസ്’ പെന്തക്കോസ്താ തിരുനാൾ ദിനമായ ജൂൺ ഒൻപതിന് പ്രാബല്യത്തിൽ വരും.

പുതിയ ഭരണക്രമ പ്രകാരമുള്ള മോഡറേറ്ററായി ബെൽജിയം സ്വദേശി പ്രൊഫ. ഷോൺലൂക് മോയെ, പ്രസ്ഥാനത്തിന്റെ ആത്മീയ ശുശ്രൂഷകനായി പാപ്പയുടെയും വത്തിക്കാൻ വകുപ്പുകളുടെയും ആത്മീയ ഉപദേഷ്ടാവും പ്രബോധകനുമായ ഫാ. റനിയേറോ കന്തലമേസ എന്നിവരും ചുമതലയേൽക്കും. പ്രസ്ഥാനത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി രൂപീകൃതമായ 18 അംഗ ശുശ്രൂഷാകൂട്ടായ്മയിൽ മലയാളിയായ സിറിൾ ജോണാണ് ഏഷ്യൻ പ്രതിനിധി.

2018ലെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിനാണ് കാരിസിന്റെ നിയമാവലി പാപ്പ അവതരിപ്പിച്ചത്. ‘കരിസ്മാറ്റിക് റിന്യൂവൽ ഇന്റർനാഷണൽ സർവീസ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കാരിസ്’ (CHARIS). ‘കൃപയുടെ ഉറവ’ എന്ന വിശേഷണമുള്ള സഭയുടെ ഏകോപിതമായ രാജ്യാന്തര നവീകരണപ്രസ്ഥാനമായിരിക്കും കാരിസ്.

സിറിൾ ജോൺ

കരിസ്മാറ്റിക് മുന്നേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടു വ്യത്യസ്ത പ്രസ്ഥാനങ്ങളായി സഭയിൽ പ്രവർത്തിച്ചിരുന്ന കാത്തലിക് ഫ്രെട്ടേണിറ്റി, ഇന്റർനാഷണൽ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സർവീസ് എന്നിവയുടെ ഏകോപനമാണ് പ്രധാനമായും പുതിയ സംവിധാനത്തിൽ സംഭവിക്കുക. അതായത് മേൽപ്പറഞ്ഞ രണ്ടു പ്രസ്ഥാനങ്ങളും ഇനിയുണ്ടാവില്ല.

മോഡറേറ്ററായിരിക്കും പുതിയ സംവിധാനത്തിന്റെ അധ്യക്ഷൻ. രാജ്യാന്തര തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 18 അംഗങ്ങളുടെ ‘ഇന്റർനാഷണൽ സർവീസ് കമ്മ്യൂണിയൻ’ എന്ന ശുശ്രൂഷ കൂട്ടായ്മയായിരിക്കും മോഡറേറ്ററെ സഹായിക്കുന്നത്. സഭാപക്ഷത്തുനിന്നുമുള്ള സഹായിയായി ഒരു ആത്മീയ ശുശ്രൂഷകനും പുനർസംഘടിപ്പിക്കപ്പെട്ട സംവിധാനത്തിന്റെ ഭാഗമായുണ്ടാകും. മൂന്നു വർഷമാണ് ആത്മീയ ശുശ്രൂഷകന്റെ കാലപരിധി. അൽമായരുടെയും കുടുംബങ്ങളുടെയും ജീവന്റെയും കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ഇവരെ നിയമിക്കുക.

 

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?