Follow Us On

13

November

2019

Wednesday

കുഞ്ഞേ നീ എൻ കൺമണി; ഡൗൺ സിൻഡ്രോമുള്ള കുഞ്ഞിനെ ദത്തെടുത്ത് ഒമർ അച്ചൻ!

കുഞ്ഞേ നീ എൻ കൺമണി; ഡൗൺ സിൻഡ്രോമുള്ള കുഞ്ഞിനെ ദത്തെടുത്ത് ഒമർ അച്ചൻ!

ലിമാ: ഡൗൺ സിൻഡ്രോം അവസ്ഥയിലുള്ള രണ്ടു മാസംമാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളിൽ എടുത്തു പിടിച്ചിരിക്കുന്ന കത്തോലിക്കാ വൈദികന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാണിപ്പോൾ. ഡൗൺ സിൻഡ്രോംമൂലം അമ്മ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ ദത്തെടുത്ത ആ വൈദികന്റെ പേര് ഒമർ സാൻജസ് പോർട്ടിലോ. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ ലിമാ സ്വദേശിയാണ് ഇദ്ദേഹം.

അദ്ദേഹത്തിന്റെതന്നെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിലാണ് കുഞ്ഞിനെ സംരക്ഷിക്കുക. കുഞ്ഞിനെ ലഭിച്ച ദിവസം ഫാ. ഒമറിന്റെ പിറന്നാൾ ദിവസം കൂടിയായിരുന്നു. അതിനാൽ, ദൈവം തന്ന പിറന്നാൾ സമ്മാനമായാണ് അദ്ദേഹം കുഞ്ഞിനെ സ്വീകരിച്ചത്. മയക്കുമരുന്നിന്റെ കടുത്ത അടിമയായിരുന്നു ശിശുവിന്റെ അമ്മയായ 17 വയസുകാരി.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വിവിധ പ്രായക്കാരെ ഫാ. ഒമറിന്റെ നേതൃത്വത്തിലുള്ള അഭയകേന്ദ്രത്തിൽ സംരക്ഷിക്കുന്നുണ്ട്. അവർക്കാവശ്യമുള്ള ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും സ്ഥാപനം ലഭ്യമാക്കുന്നു. ഇപ്പോൾ ഏതാണ്ട് 217 പേർ അദ്ദേഹത്തിന്റെ സ്ഥാപനത്തിലുണ്ട്. അദ്ദേഹത്തെ സഹായിക്കാൻ സന്നദ്ധരായി 80ൽപ്പരം അൽമായരുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?