Follow Us On

25

August

2019

Sunday

ഹംഗറിയൻ ഭരണകൂടത്തിന്റെ വിജയരഹസ്യം വെളിപ്പെടുത്തി മന്ത്രി കറ്റാലിൻ നോവാക്

ഹംഗറിയൻ ഭരണകൂടത്തിന്റെ വിജയരഹസ്യം വെളിപ്പെടുത്തി മന്ത്രി കറ്റാലിൻ നോവാക്

ഹംഗറിയ: വിവാഹിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, വിവാഹമോചനങ്ങളുടെയും ഗർഭച്ഛിദ്രങ്ങളുടെയും എണ്ണം കുറയുന്നു… ഇതര രാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്ന പ്രോ ലൈഫ് മാറ്റങ്ങളാണ് ഹംഗറിയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ എന്താവും ഹംഗറിയൻ ഭരണകൂടത്തിന്റെ വിജയരഹസ്യം? ഇക്കഴിഞ്ഞ ദിവസം പ്രമുഖ വാർത്താ ഏജൻസിയോട് സംസാരിക്കവേ, ഹംഗേറിയൻ ഭരണകൂടത്തിലെ ഫാമിലി ആൻഡ് യൂത്ത് അഫയേഴ്‌സ് മിനിസ്റ്റർ കറ്റാലിൻ നോവാക് ഒറ്റവാക്കിൽ ആ രഹസ്യം വെളിപ്പെടുത്തി.

‘ക്രിസ്തീയ വിശ്വദർശനത്തിൽ അടിസ്ഥാനമാക്കിയുള്ള ഹംഗറിയൻ ഭരണകൂടത്തിന്റെ നിലപാടുകൾ തന്നെയാണ് വിജയരഹസ്യം,’ കത്തോലിക്കാ വിശ്വാസത്തിൽ അടിസ്ഥാനമാക്കിയുള്ള ഭരണപാരമ്പര്യവും നിയമസംവിധാനവുമൊക്കെയാണ് വിക്ടർ ഒർബന്റെ നേതൃത്വത്തിലുള്ള ഹംഗറിയൻ ഭരണകൂടത്തെ മികവുറ്റതാക്കുന്നത് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അവർ വ്യക്തമാക്കി.

ഏറ്റവും പുതിയ സർവേഫലമനുസരിച്ച് ഹംഗറിയയിലെ ജനസംഖ്യയുടെ 79%വും കത്തോലിക്കാ വിശ്വാസപാരമ്പര്യം സംരക്ഷിക്കപ്പെടണമെന്ന് നിലപാടുള്ളവരാണ്. അതായത് ക്രിസ്ത്യൻ സംസ്‌കാരത്തിൽ അടിസ്ഥാനമാക്കിയ നയങ്ങളെ പിന്താങ്ങുന്നവരാണ് ജനസംഖ്യയിൽ ഭൂരിഭാഗവും.

അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ, കുടുതൽ മക്കളുള്ള കുടുംബ സംവിധാനത്തെ പ്രോത്‌സാഹിപ്പിക്കുന്ന ‘സെവൻ പോയിന്റ് ഫാമിലി പ്രൊട്ടക്ഷൻ’ കർമപദ്ധതി ക്രിസ്ത്യൻ ദർശനങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപീകരിക്കപ്പെട്ടത്. ഭരണകൂടത്തിന്റെ ഇത്തരം നയങ്ങൾ തന്നെയാണ് ഹംഗറിയൻ യുവജനങ്ങളെ വിശ്വാസ്യതയുള്ള വിവാഹജീവിതം നയിക്കാനും ഒന്നിലധികം കുഞ്ഞുങ്ങൾ വേണമെന്ന് തീരുമാനമെടുക്കാനും പ്രചോദിപ്പിക്കുന്നത്.

നാലോ അതിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് ഇൻകംടാക്‌സ് ഇളവ്, പലിശ രഹിത വായ്പകൾ, വാഹനവായ്പ ഉൾപ്പെടെയുള്ള പദ്ധതികളാൽ ശ്രദ്ധേയമാണ് ‘സെവൻ പോയിന്റ് ഫാമിലി പ്രൊട്ടക്ഷൻ’ പദ്ധതി. ‘പരമ്പരാഗതമായ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഹംഗേറിയൻ ജനത സമാധാനത്തേടെ സുരക്ഷിതമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ കത്തോലിക്ക വിശ്വാസങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്,’ മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?