Follow Us On

05

December

2023

Tuesday

നമ്മോടൊപ്പമുള്ള സഹായകന്‍

നമ്മോടൊപ്പമുള്ള സഹായകന്‍

കോറിന്തോസിലെ സഭയ്ക്കഴുതിയ രണ്ടാം ലേഖനം അവസാന വാക്യത്തില്‍ വിശുദ്ധ പൗലോസ് ഇപ്രകാരം ആശംസിക്കുകയാണ്, ”യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ യെന്ന്.” അന്ത്യത്താഴവേളയില്‍ യേശു അരുളിചെയ്തു, എന്റെ പിതാവിനോട് ഞാന്‍ അപേക്ഷിക്കുകയും എന്നേക്കും നിങ്ങളുടെ കൂടെയായിരിക്കുവാന്‍ മറ്റൊരു സഹായകനെ തരുകയുംചെയ്യും.

ഈ രണ്ട് വചനങ്ങളിലും പരിശുദ്ധാത്മാവ് നമ്മോടുകൂടെയായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് തിരുവചനം സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവിന്റെ സഹവാസത്തിന്റെ ഒന്നാമത്തെ ആവശ്യം നാം യഥാര്‍ഥ മനുഷ്യരാവുക എന്നതാണ്. ഉല്‍പ്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നു, കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും അവന്റെ നാസാരന്ധ്രങ്ങളിലേക്ക് ജീവന്റെ ശ്വാസം നിശ്വസിക്കുകയും ചെയ്തുവെന്ന്.

അങ്ങനെ അവന്‍ ജീവനുള്ളവനായി. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നു, (ഖണ്ഡിക 324) ”ആദിമ മനുഷ്യന്‍ നല്ലവന്‍ മാത്രമായിരുന്നില്ല, അവന്‍ തന്റെ സ്രഷ്ടാവിനോടുള്ള സ്‌നേഹബന്ധത്തിലും തന്നോടു തന്നെയും ഇതര സൃഷ്ടികളോടും സമന്വയത്തിലും സ്ഥാപിക്കപ്പെട്ടവനായിരുന്നു. ദൈവം സൃഷ്ടിച്ച മനുഷ്യന് ഈ മൂന്ന് ഗുണങ്ങളുണ്ട്. ദൈവത്തോടും അവനോടു തന്നെയും ഇതര സൃഷ്ടികളോടും അവന്‍ നല്ല ബന്ധത്തിലായിരുന്നു. അതിനാല്‍ പരിശുദ്ധാത്മസഹവാസത്തിനായി നമുക്ക് തുടര്‍ന്നും പ്രാര്‍ഥിക്കാം.

ഫാ. ജോസ് ഉപ്പാണി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?