Follow Us On

17

June

2019

Monday

എന്താണ് ജീവിതത്തിൽ ഉണ്ടാകുന്ന സഹനങ്ങളുടെ അർത്ഥം: ഫാ. മൈക്ക് ഷ്മിറ്റ്സ് നൽകുന്ന ഉത്തരം

എന്താണ് ജീവിതത്തിൽ ഉണ്ടാകുന്ന സഹനങ്ങളുടെ അർത്ഥം: ഫാ. മൈക്ക് ഷ്മിറ്റ്സ് നൽകുന്ന ഉത്തരം

സഹനങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് തങ്ങളുടെ ജീവിതത്തിൽ സഹനങ്ങൾ ഉണ്ടാകുന്നതെന്ന് ചിന്തിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല.  ജീവിതത്തിൽ ഉണ്ടാകുന്ന സഹനങ്ങളുടെ അർത്ഥം എന്താണ്? അമേരിക്കയിലെ പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ ഫാ. മൈക്ക് ഷ്മിറ്റ്സ് സഹനങ്ങളുടെ കാരണത്തെ കുറിച്ച് പറയുന്ന സന്ദേശം അർത്ഥവത്താണ്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ എല്ലാദിവസവും തന്നെ നമ്മൾ സഹനങ്ങളിലൂടെ കടന്നുപോകാറുണ്ട്.  യേശു ലോകത്തിലേയ്ക്കു വന്നത് നമ്മുടെ സഹനങ്ങളെ എടുത്തുമാറ്റാനല്ല മറിച്ച് സഹനങ്ങളെ നമ്മുടെ രക്ഷയ്ക്കുള്ള മാർഗമായി രൂപാന്തരപ്പെടുത്താനാണ് എന്നാണ് ഫാദർ മൈക്ക് ഷ്മിറ്റ്സ് പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നമ്മുടെ ജീവിതത്തിലെ  സഹനത്തിന് അർത്ഥം കൈവരുന്നത് യേശുക്രിസ്തുവിലൂടെ മാത്രമാണ്.

കുരിശിൽ സഹിച്ച യേശുവിലൂടെയാണ് ദൈവം ലോകത്തെ രക്ഷിച്ചത്. യേശുവിന്റെ കുരിശിലെ സഹനം ദൈവം ലോകത്തിന്റെ മുഴുവൻ രക്ഷാകര പദ്ധതിക്ക് കാരണമാക്കി. കുരിശിലെ മരണത്തിനു മുമ്പ് മനുഷ്യന്റെ സഹന അനുഭവങ്ങൾ എങ്ങനെയാണോ, അങ്ങനെയെല്ലാം യേശുവും എല്ലാ തരത്തിലുമുള്ള സഹനങ്ങളിലൂടെയും കടന്നുപോയി. യേശു ഈ ഭൂമിയിൽ ജീവിച്ച നാളുകളിൽ മനുഷ്യന്റെ വേദനകളും, ദുഃഖങ്ങളും അനുഭവിച്ചറിഞ്ഞു.

അവന്റെ രക്ഷാകര പദ്ധതിക്കായുള്ള സഹനത്തിൽ അവന് നമ്മുടെ സഹായം ആവശ്യമില്ലെങ്കിലും, നമുക്കും രക്ഷാകര പദ്ധതിയുടെ ഭാഗമാകാനും, അവന്റെ കുരിശിന്റെ ഒരു ഭാഗം വഹിക്കാനും യേശു അവസരം തരുകയാണെന്ന് ഫാദർ മൈക്ക് ഷ്മിറ്റ്സ് പറയുന്നു. അങ്ങനെ സഹനങ്ങളിലും ആനന്ദവും, സമാധാനവും കണ്ടെത്താൻ നമുക്ക് സാധിക്കും. “നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു” എന്ന് കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹായ്ക്ക് പറയാൻ സാധിച്ചത് ഇങ്ങനെ ഒരു ബോധ്യം ഉണ്ടായിരുന്നുതു കൊണ്ടാണ് എന്ന് ഫാദർ മൈക്ക് ഷ്മിറ്റ്സ് ഓർമ്മപ്പെടുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?