Follow Us On

29

March

2024

Friday




  • ‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം

    ‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം0

    ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്‍കിത്തുടങ്ങിയത്. മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്‍കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്‍കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ

    READ MORE
  • ദേവസംഗീതം @ 50

    ദേവസംഗീതം @ 500

     ഇ.എം പോള്‍ തന്റെ വിളിയും നിയോഗവും തിരിച്ചറിയാന്‍ പ്രായമാകുംമുമ്പുതന്നെ മുളവന വീട്ടില്‍ ബേബിയുടെ ഉള്ളില്‍ ഒരു മോഹമുദിച്ചു, ഒരു ദൈവാലയ ഗാനശുശ്രൂഷകനാകണം. അന്നത്തെ സുറിയാനി കുര്‍ബാനയിലെ ലളിതസുന്ദരമായ പാട്ടുകളുടെ വശ്യഭാവങ്ങള്‍ ബേബിയുടെ സഹജമായ സംഗീതാഭിമുഖ്യത്തെ തൊട്ടുണര്‍ത്തുകയായിരുന്നു. ഹാര്‍മോണിയം, ഡ്രം, ട്രയാംഗിള്‍ എന്നിവയാണ് അക്കാലത്തെ വിശുദ്ധ കുര്‍ബാനയിലെ വാദ്യോപകരണങ്ങള്‍. നല്ല താളബോധമുണ്ടായിരുന്ന ബേബിക്ക് പന്ത്രണ്ടാം വയസില്‍തന്നെ ട്രയാംഗിള്‍ വായിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ചങ്ങനാശേരി പാറേല്‍ പള്ളിയുടെ ഒരു സ്റ്റേഷന്‍ പള്ളിയായ പ്രാല്‍ സെന്റ് ആന്റണീസ് ദൈവാലയത്തിലെ ട്രയാംഗിള്‍

    READ MORE
  • മകന്റെ കൊലയാളിയെ  ദത്തെടുത്ത പിതാവ്‌

    മകന്റെ കൊലയാളിയെ ദത്തെടുത്ത പിതാവ്‌0

    മാത്യു സൈമണ്‍ പോലീസുകാരനായിരുന്നു ഐസക്ക് എന്ന ഐക്ക് ബ്രൗണ്‍ സീനിയര്‍. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കോളിങ്ങ് ബെല്ല് കേട്ട് ചാടിയെഴുന്നേറ്റു. ഇതാരാണ് ഈ രാത്രിയില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഐസക്ക് വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്നവരെക്കണ്ട് അദ്ദേഹം ഒന്ന് അമ്പരന്നു. തന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായ പോലീസുകാരായിരുന്നു മുന്നില്‍. എന്നാല്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഇടവക വൈദികനെ കണ്ടപ്പോള്‍ ഐസക്കില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. ഉടനെ ഐസക്ക്

    READ MORE
  • ലോംഗിനസിന്റെ തിരുശേഷിപ്പ്‌

    ലോംഗിനസിന്റെ തിരുശേഷിപ്പ്‌0

    ക്രൂശിതനായ യേശുവിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തുന്ന പടയാളിയെക്കുറിച്ച് യോഹന്നാന്റെ സുവിശേഷം 19-ാം അധ്യായം 34-ാം വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുന്തത്താല്‍ കുത്തപ്പെട്ടപ്പോള്‍ ഈശോയുടെ തിരുഹൃദയത്തില്‍നിന്നും രക്തവും വെള്ളവും പുറപ്പെട്ടെന്ന് വചനത്തില്‍ പറയുന്നു. അന്ന് കുന്തംകൊണ്ട് യേശുവിന്റെ പാര്‍ശ്വത്തില്‍ കുത്തിയത് ഒരു കണ്ണിന് കാഴ്ചയില്ലാത്ത ലോംഗിനസ് എന്ന പടയാളി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് യേശുവിന്റെ തിരുരക്തം പതിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാഴ്ച ലഭിച്ചെന്നും പിന്നീട് മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായ അദ്ദേഹം രക്തസാക്ഷിയായെന്നും പാരമ്പര്യം പറയുന്നു. കത്തോലിക്ക

    READ MORE
  • വധശിക്ഷക്ക് മുമ്പുള്ള  ‘അവസാന അത്താഴങ്ങള്‍’

    വധശിക്ഷക്ക് മുമ്പുള്ള ‘അവസാന അത്താഴങ്ങള്‍’0

    തയാറാക്കിയത് രഞ്ജിത് ലോറന്‍സ് യു.എസിലെ കൊടുംകുറ്റവാളികള്‍ നിറഞ്ഞ നോര്‍ത്ത് കരോളീന സെന്‍ട്രല്‍ ജയിലിലേക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട് 1996-ലാണ് കത്തോലിക്ക വിശ്വാസിയായ ഏലിയാസ് എത്തുന്നത്. തടവുകാരായ മുസ്ലീമുകളും പ്രോട്ടസ്റ്റന്റ് ക്രൈസ്തവരും അടക്കി ഭരിച്ചിരുന്ന ആ ജയിലിലെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പ്രൊട്ടസ്റ്റന്റ ് പാസ്റ്റര്‍മാരായിരുന്നു. ജയിലിലെ കത്തോലിക്ക വിരുദ്ധ തരംഗം തിരിച്ചറിഞ്ഞ ഏലിയാസ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് ഒരു കത്തയച്ചു – കുമ്പസാരിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യം നിലവില്‍ ജയിലില്‍ ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്.

    READ MORE
  • ഹൃദയത്തിലെ  പ്രത്തോറിയങ്ങള്‍

    ഹൃദയത്തിലെ പ്രത്തോറിയങ്ങള്‍0

    പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന 18 കാരന്‍ പിടഞ്ഞു മരിച്ച സ്ഥലം എന്തുകൊണ്ടോ പ്രത്തോറിയത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടതന്നു. ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നു. അതിന് ഉതകുന്ന കാരണങ്ങള്‍ പിന്നെ കണ്ടുപിടിക്കുന്നു. ഇതാണ് പ്രത്തോറിയം. ഇത്തരം കാരണം കണ്ടുപിടിക്കലുകള്‍ മരണത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലുമുണ്ട്. ഒരാളോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രണയിക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഒരു നൂറു കാരണങ്ങള്‍ നിരത്തി, എന്തുകൊണ്ടും സ്‌നേഹിക്കപ്പെടുവാന്‍ ഇയാളെക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല എന്നു സമര്‍ത്ഥിച്ചു കളയും. ഹൃദയത്തില്‍ പ്രത്തോറിയങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ നാം എന്ന ആത്മവിശകലനമാണ്

    READ MORE

Latest Posts

Top Authors

Don’t want to skip an update or a post?