Follow Us On

29

March

2024

Friday

ജസ്റ്റിസ് കുര്യൻ ജോസഫ് സീറോ മലബാർ ദേശീയ കൺവെൻഷനിൽ പങ്കെടുക്കും

ജസ്റ്റിസ് കുര്യൻ ജോസഫ് സീറോ മലബാർ ദേശീയ കൺവെൻഷനിൽ പങ്കെടുക്കും

മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ആഗസ്റ്റ് ഒന്നു മുതൽ നാലുവരെ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനിൽ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കെടുക്കും. സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി 18 വർഷത്തിലേറെ ജഡ്ജിയായി ജസ്റ്റിസ് കുര്യൻ ജോസഫ് സേവനം ചെയ്തിട്ടുണ്ട്. കൺവെൻഷനിൽ ക്രമീകരിച്ചിരിക്കുന്ന വിവിധ പ്രോഗ്രാമുകളിൽ അദ്ദേഹം പ്രഭാഷണം നടത്തും.

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ഉണർവും, കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനയുടെ ആതിഥേയത്വത്തിൽ നടക്കുന്ന കൺവെൻഷന് ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസ് കൺവെൻഷൻ നഗറിലണ് ക്രമീകരിക്കപ്പെടുന്നത്.

യുവജങ്ങൾക്കും മുതിർന്നവർക്കുമായിപ്രത്യേകം സെമിനാറുകൾ ഉൾപ്പെടെ വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖർ ക്ലാസുകൾ നയിക്കും. കൺവൻഷന്റെ ഒരുക്കങ്ങൾ വിജയകരമായി പുരോഗമിക്കുന്നുവെന്നു കൺവൻഷൻ ചെയർമാൻ അലക്‌സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, പുല്ലാട്ട്, ജോസ് മണക്കളം എന്നിവർ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?