Follow Us On

18

April

2024

Thursday

‘ചാംപ്യൻസ് ലീഗ്’ ക്രിസ്തുവിന് സമർപ്പിച്ച് ലിവർപൂൾ താരം; കളിക്കളത്തിൽ വീണ്ടും ക്രിസ്തുസാക്ഷ്യം

‘ചാംപ്യൻസ് ലീഗ്’ ക്രിസ്തുവിന് സമർപ്പിച്ച് ലിവർപൂൾ താരം; കളിക്കളത്തിൽ വീണ്ടും ക്രിസ്തുസാക്ഷ്യം

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ  ടോട്ടൻഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയത്തിനു ശേഷം ലിവർപൂളിന്റെ ഗോളിയായ ആലിസൺ ബക്കർ  ക്രിസ്തുവിന്റെ സ്നേഹത്തിന്റെ  വലിയൊരു സാക്ഷ്യം ലോകത്തിന്  കാണിച്ചുകൊടുത്തു. ‘ കുരിശ് സമം സ്നേഹം’ എന്നെഴുതിയ ടീ ഷർട്ട്  ധരിച്ച് അദ്ദേഹം തന്റെ വിശ്വാസം ധൈര്യപൂർവ്വം  ലോകത്തിനുമുന്നിൽ ഏറ്റു പറഞ്ഞു.  സോഷ്യൽ മീഡിയയിലൂടെ  ക്രിസ്തുവിനെ ലോകത്തിനുമുന്നിൽ പ്രഘോഷിക്കാൻ  ശ്രദ്ധാലുവാണ്  ബ്രസീലുകാരനായ ഈ സൂപ്പർ താരം.

കഴിഞ്ഞ വേൾഡ് കപ്പിൽ  ബ്രസീലിയൻ  ടീമിലേയ്ക്ക്  തെരഞ്ഞെടുക്കപ്പെട്ടപ്പോൾ  സോഷ്യൽ മീഡിയയിൽ  ദൈവത്തിന് നന്ദി  പറഞ്ഞ് അദ്ദേഹം പോസ്റ്റിട്ടിരുന്നു.  വിജയിക്കാനായി  ദൈവവിശ്വാസവും  അത്യന്താപേക്ഷിതമാണ് എന്നാണ് ഒരിക്കൽ ഭാവി ഗോൾകീപ്പർമാർക്കുള്ള  ഉപദേശമായി ആലിസൺ ബക്കർ പറഞ്ഞത്. കത്തോലിക്കാ വിശ്വാസിയാണ്  ആലിസൺ ബക്കർ.  ക്രിസ്തുവിന് സാക്ഷ്യം നൽകാൻ മടികാണിക്കാത്ത  കായികതാരങ്ങളുടെ  പട്ടികയിലേക്ക്  ആലിസൺ ബക്കർ എന്ന ബ്രസീലിയൻ  സൂപ്പർതാരത്തിന്റെ  പേരുകൂടി  എഴുതി ചേർക്കപ്പെടുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?