Follow Us On

17

June

2019

Monday

കത്തോലിക്കാ യൂണിവേഴ്‌സിറ്റിയെ വാഴ്ത്തി മുസ്ലീം വിദ്യാർത്ഥിനി; തരംഗമായി ഫേസ്ബുക്ക് പോസ്റ്റ്

കത്തോലിക്കാ യൂണിവേഴ്‌സിറ്റിയെ വാഴ്ത്തി മുസ്ലീം വിദ്യാർത്ഥിനി; തരംഗമായി ഫേസ്ബുക്ക് പോസ്റ്റ്

ഫിലിപ്പൈൻസ്: ക്രൈസ്തവർക്കെതിരായ ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിക്കുമ്പോൾ, കത്തോലിക്കാവിശ്വാസികൾ പ്രകടിപ്പിക്കുന്ന സാഹോദര്യമൂല്യങ്ങളെ വാഴ്ത്തി മുസ്ലീം ബിരുദ വിദ്യാർത്ഥിനി കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയ ജോമന ലോമാൻഗോ എന്ന വിദ്യാർത്ഥിനിയാണ് ആ ക്രൈസ്തവസ്ഥാപനം നൽകിയ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളെ പ്രകീർത്തിച്ച് രുറിപ്പ് പോസ്റ്റ് ചെയ്തത്.

ഒരു ക്രൈസ്തവ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാനുള്ള തീരുമാനിച്ച തനിക്ക് തന്റെ മതത്തിൽനിന്നുതന്നെ വലിയ എതിർപ്പ് നേരിടേണ്ടിവന്നു എന്ന് വെളിപ്പെടുത്തിയ ജോമന, അഞ്ച് വർഷത്തെ പഠനത്തിനിടയിൽ യൂണിവേഴ്‌സിറ്റി പകർന്നുതന്ന മൂല്യങ്ങൾ ഒരിക്കലും മറക്കില്ലെന്ന വാദ്ഗാനത്തോടെയാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഫിലിപ്പീൻസിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസിലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. ക്രിസ്തീയ മൂല്യങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ സ്ഥാപനത്തിൽ ഒരു മുസ്ലീം വിശ്വാസിയായ എനിക്ക് എന്റെ വിശ്വാസത്തിന്റെ പേരിൽ വേർതിരിവോ പ്രതിസന്ധിയോ മാറ്റിനിർത്തലോ ഇന്നേവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷം മതവിശ്വാസങ്ങൾക്കപ്പുറം വിദ്യാർത്ഥികൾ എന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കണ്ടു. സേവനങ്ങൾ ലഭ്യമാക്കിയ ഈ സ്ഥാപനത്തിൽനിന്ന് ഞാൻ സമാധാനത്തിനായുള്ള പാഠങ്ങൾ പഠിക്കുകയായിരുന്നു. ഇവിടെ വ്യത്യസ്തതകൾക്കപ്പുറം സാമ്യങ്ങളെയാണ് അധികൃതർ പരിഗണിച്ചത്. അതുതന്നെയാണ് ഇന്ന് ലോകത്തിന് ആവശ്യവും,’ ജോമാന കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?