Follow Us On

28

March

2024

Thursday

ഭ്രൂണഹത്യ ബില്ലിനെ അനുകൂലിച്ച രാഷ്ട്രീയ നേതാക്കൾക്ക് വിശുദ്ധ കുർബാന നൽകരുത്: സ്പ്രിംഗ്ഫീൽഡ് ബിഷപ്പ്

ഭ്രൂണഹത്യ ബില്ലിനെ അനുകൂലിച്ച  രാഷ്ട്രീയ നേതാക്കൾക്ക് വിശുദ്ധ കുർബാന നൽകരുത്: സ്പ്രിംഗ്ഫീൽഡ് ബിഷപ്പ്

സ്പ്രിംഗ്ഫീൽഡ് : അമേരിക്കയുടെ ചരിത്രത്തിൽ ഒരു സംസ്ഥാനം പാസാക്കുന്ന ഏറ്റവും തീവ്രമായ ഭ്രൂണഹത്യ ബില്ല് ഇല്ലിനോയിസ് സംസ്ഥാനം പാസാക്കിയതിനു പിന്നാലെ, നിയമനിർമാണത്തിന് ചുക്കാൻപിടിച്ച കത്തോലിക്കാ നേതാക്കളെ സ്പ്രിംഗ്ഫീൽഡ് ബിഷപ്പ്  തോമസ് പാപ്റോക്കി വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും വിലക്കി. നിയമനിർമ്മാണത്തിൽ പങ്കാളികളായ കത്തോലിക്കാ നേതാക്കൾക്ക് വിശുദ്ധ കുർബാന വിലക്കുന്ന ഡിക്രി അദ്ദേഹം  രൂപതയിലെ എല്ലാ വൈദികർക്കും  അയച്ചുകൊടുത്തു. തങ്ങളുടെ തെറ്റ്  മനസ്സിലാക്കി മാനസാന്തരപ്പെട്ട് ക്രിസ്തുവിനോടും, സഭയോടും ഐക്യപ്പെടുന്നതുവരെ നിയമനിർമ്മാണത്തിൽ പങ്കാളികളായവർക്ക് വിശുദ്ധ കുർബാന നൽകരുതെന്ന് ഡിക്രിയിൽ പറയുന്നു.

ജനപ്രതിനിധി സഭ സ്പീക്കർ മൈക്കിൾ  മാഡിഗനെയും, സെനറ്റ് അധ്യക്ഷൻ ജോൺ കുള്ളർട്ടനെയും പേരെടുത്ത് ഡിക്രിയിൽ പരാമർശിക്കുന്നുണ്ട്. കത്തോലിക്കാ വിശ്വാസിയാണെന്ന് പറഞ്ഞ് ഭ്രൂണഹത്യയെ ആരും അനുകൂലിക്കാൻ പാടില്ല എന്ന ബോധ്യം നൽകാനാണ് താൻ ഇങ്ങനെ ഒരു നടപടിയിലേയ്ക്ക് കടന്നതെന്ന് സ്പ്രിംഗ്ഫീൽഡ് ബിഷപ്പ് വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിശുദ്ധ കുർബാന വിലക്കുന്ന ഡിക്രി പുറപ്പെടുവിച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?