Follow Us On

17

June

2019

Monday

ഒടുവിൽ സ്‌പെയിനിന്റെ അംഗീകാരം; ‘പണിതീരാത്ത ദൈവാലയ’ത്തിന്റെ പണി പൂർത്തിയാകും 2026ൽ!

ഒടുവിൽ സ്‌പെയിനിന്റെ അംഗീകാരം; ‘പണിതീരാത്ത ദൈവാലയ’ത്തിന്റെ പണി പൂർത്തിയാകും 2026ൽ!

ബാർസിലോണ: ‘പണിതീരാത്ത ദൈവാലയം’ എന്ന പേരിൽ അറിയപ്പെടുന്ന ലോക പ്രശസ്ത നിർമിതിയായ, സ്‌പെയിനിലെ സഗ്രാഡാ ഫമീലിയ ദൈവാലയത്തിന്റെ നിർമാണം പൂർത്തിയാകും 2026ൽ. നിർമാണം ആരംഭിച്ച് 137 വർഷം പിന്നിട്ടിട്ടും നിർമാണം മുഴുമിക്കാനാകാത്തതിനാലാണ് ‘പണിതീരാത്ത ദൈവാലയം’ എന്ന പേരിൽ ‘സഗ്രാഡാ ഫമീലിയ’ അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം, സ്പാനിഷ് ഭരണകൂടം ദൈവാലയത്തിന് നിർമാണ അനുമതി നൽകിയതോടെ ‘പണിതീരാത്ത’ എന്ന വിശേഷണം ഇനി അധികനാളുണ്ടാവാനിടയില്ല.

ഹോളി ഫാമിലി എന്നാണ് സ്പാനിഷ് വാക്കായ ‘സഗ്രാഡാ ഫമീലിയ’യുടെ അർത്ഥം. സർക്കാരിന്റെ അംഗീകാരമില്ലാതെയായിരുന്നു 137 വർഷമായി ദൈവാലയത്തിന്റെ നിർമാണം നടന്നിരുന്നത്. 2016ലാണ് സ്പാനിഷ് ഭരണകൂടം ാൈവാലയ നിർമാണവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിയമ പ്രശ്‌നം ഉയർത്തിയത്. പണി പൂർത്തിയായിട്ടില്ലെങ്കിലും 2010ൽ ബനഡിക്ട് 16-ാമൻ പാപ്പ ദൈവാലയം കൂദാശചെയ്ത് മൈനർ ബസിലിക്കയായി പ്രഖ്യാപിച്ചിരുന്നു.

ഏതാണ്ട് 40 ലക്ഷം പേർ വർഷംതോറും സന്ദർശിക്കുന്ന ഈ ദൈവാലയത്തിന്റെ നിർമാണം ആരംഭിച്ചത് 1882ലാണ്. അൻറ്റോണിയോ ഗൗഡി എന്ന കലാകാരനാണ് ഈ മനോഹര നിർമിതിക്ക് രൂപരേഖ തയ്യാറാക്കിയത്. 1926ൽ ഗൗഡി മരിക്കുമ്പോൾ വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു.

137 വർഷങ്ങൾക്കുശേഷം ബാഴ്‌സലോണ സിറ്റി കൗൺസിൽ ദൈവാലയ നിർമ്മാണവുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയെന്ന് ‘സഗ്രാഡാ ഫമീലിയ’യുടെ വെബ്‌സൈറ്റിൽ ഇറക്കിയ കുറിപ്പിൽ പ്രസ്താവിച്ചു. അൻറ്റോണിയോ ഗൗഡിയുടെ രൂപരേഖ അനുസരിച്ചുള്ള ദൈവാലയ നിർമ്മാണത്തിന് 4.6 മില്യൻ യൂറോ ചെലവ് വരുമെന്നും കുറിപ്പിൽ പറയുന്നു. ഗൗഡി മരിച്ചിട്ട് 100 വർഷം പൂർത്തിയാവുന്ന വർഷമാണ് 2026ൽ. അതിനാൽ ആ വർഷംതന്നെ നിർമാണം പൂർത്തിയാക്കണമെന്നാണ് ലക്ഷ്യം. ബാർസിലോണ അതിരൂപതയുടെ ഈ ദൈവാലയം 2005ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?