Follow Us On

17

June

2019

Monday

മൈ സൂപ്പർ ഡാഡ്; ഡൗൺസിൻഡ്രോമുള്ള അപ്പനെ ഹീറോയാക്കി മകന്റെ സാക്ഷ്യം

മൈ സൂപ്പർ ഡാഡ്; ഡൗൺസിൻഡ്രോമുള്ള അപ്പനെ ഹീറോയാക്കി മകന്റെ സാക്ഷ്യം

സിറിയ: മക്കളെ താരമാക്കുന്ന അപ്പനെയും അപ്പനെ താരമാക്കുന്ന മക്കളെയും കുറിച്ച് കേട്ടിട്ടുണ്ടാകും. പക്ഷേ, ജാഡ് ഇസ എന്ന പിതാവിനെ താരമാക്കിയ സദറിനെപ്പോലൊരു മകൻ വേറെയുണ്ടാവില്ല ഭൂമിയിൽ! ഡൗൺസിൻഡ്രോം അവസ്ഥയുള്ള പിതാവിനെക്കുറിച്ച് മകൻ പങ്കുവെച്ച വീഡിയോ പോസ്റ്റ് മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. സിറിയൻ സ്വദേശികളാണ് ഈ അപ്പനും മകനും.

ഡൗൺസിൻഡ്രോം അവസ്ഥയുള്ളവരെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പൊതുധാരണകളെ തിരുത്താൻവരെ ശക്തിയുണ്ട് വൈദ്യശാസ്ത്ര വിദ്യാർത്ഥികൂടിയായ സദർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക്.മകൻ സദർ പിതാവായ ജാഡ് ഇസയെക്കുറിച്ച് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഈ അനുഗ്രഹീത കുടുംബത്തെ പുറംലോകത്തിന്റെ ശ്രദ്ധയിൽ എത്തിച്ചത്.

ഞങ്ങൾക്ക് പരസ്പരം വലിയ അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഡൗൺസിൻഡ്രോമുള്ള ഒരു അപ്പന്റെ കൂടെ വളർന്നപ്പോഴും ജീവിച്ചപ്പോഴും എത്ര ശുദ്ധമനസ്‌കരും സ്നേഹമുള്ളവരുമാണ് ഇത്തരം രോഗബാധിതരെന്ന് താൻ തിരിച്ചറിയുകയായിരുന്നു. ഒരു നല്ല പിതാവും ഭർത്താവും എന്നതിനേക്കാളുപരി തങ്ങളുടെ നല്ല സുഹൃത്തുകൂടിയാണ് ഇദ്ദേഹമെന്ന് സദർ സാക്ഷ്യപ്പെടുത്തുന്നു.

‘ശാരീരികവും മാനസികവുമായ ബലഹീനത, മറ്റുള്ളവരെ ആശ്രയിച്ചുള്ള ജീവിതം, ഒറ്റപ്പെടുന്ന അവസ്ഥ ഇങ്ങനെയൊക്കെയാണ് ഡൗൺസിൻഡ്രോം ഉള്ളവരെക്കുറിച്ചുള്ള പൊതുധാരണ. എന്നാൽ, ഇത്തരക്കാർക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും പ്രതിഭാധനരാണെന്നും ആരും തിരിച്ചറിയുന്നില്ലെന്നതാണ് ഖേദകരം.

ബലഹീനരെയും അശക്തരെയും എങ്ങനെ സ്നേഹിക്കണമെന്നും കരുതണമെന്നും ദൈവം നമ്മെ പ~ിപ്പിക്കുന്നുണ്ട്. ജനിക്കാൻ പോകുന്ന, ഉദരത്തിൽ ഉരുവാകുന്ന ഓരോ കുഞ്ഞും ഓരോ നിഗൂഢതകളാണ്, ദൈവത്തിന്മാത്രം അറിയാൻ കഴിയുന്ന വലിയ രഹസ്യം. പരിഭ്രമിക്കുന്നവരും പരിഭ്രാന്തരുമായ മാതാപിതാക്കളെ അനിശ്ചിതമായ ഒരുഭാവി കൈകാര്യം ചെയ്യുന്നതിൽ ദൈവം ഒറ്റപ്പെടുത്തില്ല എന്നതിന്റെ തെളിവാണ് ഞങ്ങളുടെ ജീവിതമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഡൗൺസിൻേ്രഡാം അവസ്ഥ തിരിച്ചറിഞ്ഞാൽ ഗർഭച്ഛിദ്രം ചെയ്യുകയാണ് പതിവ്. എന്നാൽ, ക്രൂരമായ ആ വഴി തിരഞ്ഞെടുക്കാതെ തന്റെ പിതാവിന് ജന്മമേകിയ മുത്തശ്ശിക്ക് നന്ദി പറയാനും മറന്നില്ല സദർ. തന്റെ മുത്തശ്ശി മറിച്ചൊരു തീരുമാനം എടുത്തിരുന്നെങ്കിൽ ‘ഇക്കാര്യം സാക്ഷ്യപ്പെടുത്താൻ ഞാൻ ഉണ്ടാകുമായിരുന്നില്ല,’ എന്ന് കൂട്ടിച്ചേർക്കുന്നുമുണ്ട് സദർ. കഴിഞ്ഞ 25 വർഷമായി ഒരു ധാന്യ മില്ലിലെ ജോലിക്കാരനാണ് ജാഡ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?