Follow Us On

25

August

2019

Sunday

കോടതി വിധി: ‘ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ’ പിയോറിയയിലേക്ക്!

കോടതി വിധി: ‘ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ’ പിയോറിയയിലേക്ക്!

ന്യൂയോർക്ക്: ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീനിന്റെ ഭൗതികാവശിഷ്ടങ്ങൾ ന്യൂയോർക്കിൽനിന്ന് ഇല്ലിനോയിസിലെ പിയോറിയ സെന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റാൻ ന്യൂയോർക്ക് അപ്പീൽ കോടതിയുടെ ഇത്തരവ്. ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട ഫുൾട്ടൻ ജെ. ഷീനിന്റെ അന്ത്യവിശ്രമസ്ഥാനവുമായ് ബന്ധപ്പെട്ട നീണ്ടകാലത്തെ വാദങ്ങൾക്കും വിവാദങ്ങൾക്കുമാണ് കോടതി ഉത്തരവിലൂടെ തീർപ്പാകുന്നത്.

ന്യൂയോർക്ക് സെന്റ് പാട്രിക്സ് കത്തീഡ്രലിന്റെ അൾത്താരയ്ക്ക് കീഴിൽ അടക്കം ചെയ്ത (1979 ഡിസംബർ 09) ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീനിന്റെ ഭൗതികദേഹം അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ച പിയോറ രൂപതയിലേക്ക് മാറ്റാമെന്ന് ന്യൂയോർക്ക് സുപ്രീംകോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ, അതിനെതിരെ നിരവധി അപ്പീലുകൾ സമർപ്പിക്കപ്പെട്ടു. ‘ന്യൂയോർക്ക് അപ്പീൽ കോടതി’ ഇക്കഴിഞ്ഞ ദിവസം അവയെല്ലാം തള്ളുകയായിരുന്നു.

ഫുൾട്ടൺ ഷെയ്ന്റെ അടുത്ത ബന്ധുവായ ജോവാൻ കണ്ണിങ്ഹാമാണ് പിയോറിയിലേക്ക് ഭൗതികദേഹം മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. പിയോറിയിൽ അന്ത്യവിശ്രമസ്ഥാനം ഒരുക്കണമെന്ന അർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീനിന്റെ ആഗ്രഹമാണ് ഈ വിധി തീർപ്പിലൂടെ ഉണ്ടായിരിക്കുന്നത്.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രഘോഷണത്തിലൂടെ ശ്രദ്ധേയനായ ഫൂൾട്ടൻ ജെ. ഷീനിന്റെ ജനനം ഇല്ലിനോയി സംസ്ഥാനത്തെ എൽ പാസോയിലായിരുന്നു, 1895ൽ. ദൈവിശ്വാസത്തിൽ വളർന്ന ഷീൻ 24-ാം വയസിൽ തിരുപ്പട്ടം സ്വീകരിച്ചു. 1923ൽ ബെൽജിയത്തിലെ ലൂവൈൻ സർവകലാശാലയിൽ നിന്ന് ഗവേഷണബിരുദം നേടിയശേഷം ഇല്ലിനോയിസിലെ വിശുദ്ധ പാട്രിക്കിന്റെ ദൈവാലയത്തിൽ വികാരിയായി.

1951ൽ ന്യൂയോർക്ക് അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 1966ൽ റോച്ചസ്റ്റർ രൂപതാ ബിഷപ്പായി ഉയർത്തപ്പെട്ട അദ്ദേഹം 1969ൽ വിരമിച്ചു. 1979 ഡിസംബർ ഒൻപതിന് ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തെ 2012ലാണ് വത്തിക്കാൻ ധന്യരുടെ നിരയിലേക്ക് ഉയർത്തിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?