Follow Us On

19

April

2024

Friday

മുൻ ലൂതറൻ പുരോഹിതൻ കത്തോലിക്കാ പൗരോഹിത്യം സ്വീകരിച്ചു

മുൻ ലൂതറൻ പുരോഹിതൻ കത്തോലിക്കാ പൗരോഹിത്യം സ്വീകരിച്ചു
ഗ്രീൻവില്ല: മുൻ ലൂതറൻ പുരോഹിതനായിരുന്ന ഡീക്കൻ റിച്ചാർഡ് ബല്ലാർഡ്  കത്തോലിക്കാ വൈദികനായി  അഭിഷേകം ചെയ്യപ്പെട്ടു. ബിഷപ്പ് റോബർട്ട് ഗൂഗ്ലിമോനേയാണ് കൈവെയ്പ്പിലൂടെ പുതിയ വൈദികനെ ഗ്രീൻവില്ലയിലുള്ള ഔർ ലേഡി ഓഫ് റോസറി  ദേവാലയത്തിൽ വച്ച് അഭിഷേകം ചെയ്തത്. റിച്ചാർഡ് ബല്ലാർഡിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വർഷങ്ങളോളം ലൂഥറൻ സഭയിൽ ശുശ്രൂഷ ചെയ്തിരുന്ന റിച്ചാർഡ് ബല്ലാർഡിന് സഭാപിതാക്കന്മാരുടെ എഴുത്തുകൾ കൂടുതലായി വായിക്കാൻ തുടങ്ങിയതിനുശേഷമാണ് കത്തോലിക്കാ സഭയാണ് ക്രിസ്തു സ്ഥാപിച്ച സഭ എന്ന് മനസ്സിലായത്.
തന്റെ ജോലി തന്നെ ഉപേക്ഷിച്ച്  അദ്ദേഹം സഭയെ പറ്റി ആഴത്തിൽ പഠിക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിലേക്ക് വരികയും പൗരോഹിത്യത്തിനുള്ള ഒരു വിളി  തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തു.അങ്ങനെ മെയ് മാസം അവസാനം അദ്ദേഹത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായി.ഔർ ലേഡി ഓഫ് ദി റോസറി ദേവാലയത്തിൽ തന്നെയായിരിക്കും ആദ്യമായി ഫാദർ റിച്ചാർഡ് ബല്ലാർഡ് ശുശ്രൂഷയിൽ പ്രവേശിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?