Follow Us On

25

August

2019

Sunday

പഠിക്കാൻ ആദ്യം എനിക്കും മടിയായിരുന്നു; കുട്ടിക്കൂട്ടത്തെ കൈയിലെടുത്ത് പാപ്പ

പഠിക്കാൻ ആദ്യം എനിക്കും മടിയായിരുന്നു; കുട്ടിക്കൂട്ടത്തെ കൈയിലെടുത്ത് പാപ്പ

വത്തിക്കാൻ സിറ്റി: ‘നിങ്ങൾക്കറിയാമോ, കുട്ടിക്കാലത്ത് പ~ിക്കാൻ എനിക്കും മടിയായിരുന്നു’- കേൾക്കേണ്ട താമസമേയുണ്‌യുള്ളു, കുട്ടിക്കൂട്ടത്തിന്റെ മുഖത്ത് സന്തോഷം- ഫ്രാൻസിസ് പാപ്പ തങ്ങൾക്കു ചേർന്ന ചങ്ങാതിതന്നെ! വർഷത്തിലൊരിക്കൽ, വത്തിക്കാൻ സന്ദർശിക്കാൻ ട്രെയിനിലെത്തുന്ന കുട്ടിക്കൂട്ടവുമായുള്ള പാപ്പയുടെ മുഖാമുഖം അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്.

എല്ലാവർഷവും പതിവുള്ള ഈ കൂടിക്കാഴ്ചയ്ക്കായി ഇത്തവണ ഭാഗ്യം ലഭിച്ചത് ഇറ്റാലിയൻ പ്രാന്തപ്രദേശങ്ങളായ നേപ്പിൾസ്, ജിയോണ, സർദീനിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്. ആദ്യം പാപ്പയോട് ചോദ്യം ചോദിച്ച പെൺകുട്ടിക്ക് അറിയേണ്ടിയിരുന്നത് പാപ്പയുടെ സ്‌കൂൾ കാലഘട്ടത്തെക്കുറിച്ചാണ്. അപ്പോഴായിരുന്നു, തന്റെ മടിയെക്കുറിച്ച് പാപ്പ കുട്ടികളോട് പങ്കുവെച്ചത്. ‘കുട്ടിയായിരുന്നപ്പോൾ തനിക്കും മടിയായിരുന്നു. എന്നാൽ പിന്നീട് പ~നത്തെ ഞാൻ ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് പ~നത്തിന്റെ പ്രാധാന്യം മനസിലാക്കിയത്.’

ആരെയും വെറുക്കരുതെന്നും ക്ലാസിൽ ആരുമായും പിണങ്ങരുതെന്നും ഓർമിപ്പിച്ച പാപ്പ, ആരെങ്കിലും തങ്ങളോട് കൂട്ടുകൂടാതെ ഇരുന്നാൽ അവരുടെ പ്രിയപ്പെട്ടവരാകാനുള്ള പൊടിക്കൈയും ഉപദേശിച്ചു: ‘നിങ്ങൾ അയാളെക്കുറിച്ചുള്ള വളരെ നല്ല കാര്യങ്ങൾ വേറൊരു കൂട്ടുകാരനോടോ കൂട്ടുകാരിയോടോ സംസാരിക്കണം. അപ്പോൾ നിങ്ങളും ഹാപ്പി, ആ കൂട്ടുകാരനും ഹാപ്പി.’

നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഈശോയാണെന്നും മോശം കാര്യങ്ങൾ ചെയ്യിപ്പിക്കുന്നത് സാത്താനാണെന്നും തിരിച്ചറിയണമെന്നും കുട്ടികളോട് പറഞ്ഞ പാപ്പ, ആരെയെങ്കിലും കുറിച്ച് മോശമായി സംസാരിക്കാൻ തോന്നിയാൽ ചെയ്യേണ്ട സൂത്രവും കുട്ടികളെ പഠിപ്പിച്ചു. ‘ ആരെയെങ്കിലും കുറിച്ച് കുറ്റം പറയാൻ തോന്നിയാൽ സ്വന്തം നാക്ക് കടിച്ച് പിടിക്കണം. വീണ്ടും സംസാരിക്കാൻ തോന്നിയാൽ വീണ്ടും കടിക്കുക. വേദനയെടുക്കുമ്പോൾ നിങ്ങൾ അതെല്ലാം മറന്നോള്ളും.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?