Follow Us On

18

November

2019

Monday

വൈദിക ജീവിതത്തിലെ കണ്ണു നനയിപ്പിച്ച സംഭവം പങ്കുവെച്ച് ആർച്ച് ബിഷപ്പ് ഫിഷർ

വൈദിക ജീവിതത്തിലെ കണ്ണു നനയിപ്പിച്ച  സംഭവം പങ്കുവെച്ച് ആർച്ച് ബിഷപ്പ് ഫിഷർ

സിഡ്നി: ഓസ്ട്രേലിയക്കാരുടെ പ്രിയങ്കരനായ സിഡ്നി ആർച്ച് ബിഷപ്പ് അന്തോണി ഫിഷർ സ്കൂൾ വിദ്യാർത്ഥികളുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ വൈദിക ജീവിതത്തിലെ കണ്ണു നനയിപ്പിച്ച ഒരു സംഭവം പങ്കുവെച്ചു. ഏതാനും വർഷങ്ങൾക്കു മുമ്പ് ബിഷപ്പ് ഫിഷർ ഒരു ഇടവകയിൽ  സേവനം ചെയ്യുന്ന സമയത്ത് അദ്ദേഹത്തെ കുറച്ച് ആളുകൾ വന്ന് ഒരു നഴ്സിംഗ് ഹോമിലേക്ക്  കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ മരണത്തോടു മല്ലിട്ടു കിടന്ന ഒരു സ്ത്രീയെ കണ്ട് ആശ്വസിപ്പിക്കാനും, ആ സ്ത്രീക്കു വേണ്ടി പ്രാർത്ഥിക്കാനും അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ഫിഷർ രോഗിലേപന കൂദാശയുടെ അവസാന വരികൾ പ്രാർത്ഥിക്കവേ ആ സ്ത്രീ ഒരു ദീർഘ ശ്വാസം വലിച്ച് അദ്ദേഹത്തിന്റെ കൈകളിൽ കിടന്നു മരിച്ചു. ആർച്ച് ബിഷപ്പ് അന്തോണി ഫിഷർ ഇന്നും ആ നിമിഷങ്ങൾ ഓർത്തിരിക്കുന്നു. അതിനെപ്പറ്റി ചിന്തിക്കുമ്പോൾ ഇന്നും തന്റെ കണ്ണിൽനിന്ന് കണ്ണുനീര് വരുമെന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യരുടെ അവസാന നിമിഷങ്ങൾ വരെ  അവരെ ദൈവത്തോട് അടുപ്പിക്കാൻ  വൈദികർക്ക് അവസരം ലഭിക്കുന്നത് വലിയൊരു വിശേഷ ഭാഗ്യമായി ആർച്ച് ബിഷപ്പ് ഫിഷർ കാണുന്നു.

ദീർഘനാൾ ഒരു വക്കീലായി ജോലി ചെയ്തതിനു ശേഷമാണ് ആർച്ച് ബിഷപ്പ് ഫിഷർ തന്റെ വിളി തിരിച്ചറിഞ്ഞ് പൗരോഹിത്യം സ്വീകരിക്കാൻ തീരുമാനിച്ചത്. ബിഷപ്പ് ഫിഷറിനെ ശ്രവിച്ച വിദ്യാർഥികളോടും വൈദിക ജീവിതത്തെ പറ്റിയും, സന്യസ്ത ജീവിതത്തെ പറ്റിയും ചിന്തിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?