Follow Us On

25

August

2019

Sunday

ഒരേസമയം അബോർഷൻ അനുകൂലിയും, കത്തോലിക്കാ വിശ്വാസിയുമായിരിക്കാൻ കഴിയില്ല: ആർച്ച്ബിഷപ്പ് ചാപുട്ട്

ഒരേസമയം അബോർഷൻ അനുകൂലിയും, കത്തോലിക്കാ വിശ്വാസിയുമായിരിക്കാൻ കഴിയില്ല: ആർച്ച്ബിഷപ്പ് ചാപുട്ട്
ഫിലാഡെൽഫിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേരത്തെ ഭ്രൂണഹത്യയെ അല്പമെങ്കിലും എതിർത്തിരുന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബെഡൻ കൂടുതൽ ഭ്രൂണഹത്യ അനുകൂല  നിലപാടിലേയ്ക്ക് കളം മാറ്റി ചവുട്ടിയതിന് പിന്നാലെ ശക്തമായ വിമർശനവുമായി ഫിലാഡെൽഫിയ ആർച്ച്ബിഷപ്പ് ചാൾസ് ചാപുട്ട് രംഗത്തെത്തി. ആദ്യകാലങ്ങളിൽ വാഷിങ്ടണിലെ പ്രോലൈഫ് മാർച്ചുകളിൽ അടക്കം ജോ ബെഡൻ പങ്കെടുത്തിരുന്നു. കഴിഞ്ഞമാസം സംസ്ഥാനങ്ങൾ പാസാക്കുന്ന പ്രോലൈഫ് നിയമങ്ങളിൽ നിന്നും ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഫെഡറൽ നിയമങ്ങൾ സംരക്ഷിക്കാൻ വേണ്ടിവന്നാൽ ശ്രമം നടത്തുമെന്ന് ജോ ബെഡൻ പറഞ്ഞിരുന്നു.
കത്തോലിക്കാ വിശ്വാസം സംരക്ഷിക്കുന്നതിനു പകരം പാർട്ടി രാഷ്ട്രീയത്തിനാണ് ബെഡൻ പ്രാധാന്യം നൽകുന്നതെന്ന് ബെഡന്റെ നിലപാടുകളെ വിമർശിച്ച് ചാൾസ് ചാപുട്ട് പറഞ്ഞു. പണ്ട് ഭ്രൂണഹത്യയെ “പരിതാപകരമായ ആവശ്യകത” എന്ന് വിശേഷിപ്പിച്ചിരുന്നവർ ഇന്ന് അതിനെ “വിശുദ്ധമായ കൂദാശയായാണ്” കാണുന്നതെന്ന് ചാപുട്ട് പറഞ്ഞു. സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി തങ്ങളുടെ വിശ്വാസം അടിയറവു വെക്കേണ്ട സാഹചര്യമാണ് പല രാഷ്ട്രീയ നേതാക്കൾക്കും ഉള്ളതെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?