Follow Us On

13

November

2019

Wednesday

നോട്രഡാം കത്തീഡ്രൽ തീപിടുത്തം; രണ്ടുമാസത്തിനുശേഷമുള്ള പ്രഥമബലിയർപ്പണം ശനിയാഴ്ച

നോട്രഡാം കത്തീഡ്രൽ തീപിടുത്തം; രണ്ടുമാസത്തിനുശേഷമുള്ള പ്രഥമബലിയർപ്പണം ശനിയാഴ്ച

പാരീസ്: കനത്തനാശം വിതച്ച തീപിടുത്തത്തിനുശേഷം പാരീസിലെ നോട്രഡാം കത്തീഡ്രലിൽ ശനിയാഴ്ച ദിവ്യബലിയർപ്പിക്കും. രണ്ടുമാസത്തിനുശേഷം ഇതാദ്യമായാണ് കത്തീഡ്രലിൽ ദിവ്യബലിയർപ്പിക്കുന്നത്. പാരീസ് ആർച്ച്ബിഷപ് മൈക്കൽ ഓപിറ്റാണ് കത്തീഡ്രലിലെ സൈഡ് ചാപ്പലിൽ ശനിയാഴ്ച വൈകുന്നേരം അർപ്പിക്കുന്ന ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. വലിയ ഒരു ദുരന്തത്തിനുശേഷം ആദ്യമായി അർപ്പിക്കുന്ന ദിവ്യബലിയായതുകൊണ്ടുതന്നെ വൈദികരും കത്തീഡ്രലിലെ പ്രമുഖരും ഉൾപ്പെടെ ചുരുക്കം പേർ മാത്രമേ ദിവ്യബലിയിൽ പങ്കെടുക്കുകയുള്ളു. അതേസമയം ദിവ്യബലി തത്സമയം ടിവിയിൽ സംപ്രേഷണം ചെയ്യുമെന്ന് രൂപതാ അധികൃതർ അറിയിച്ചിട്ടുമുണ്ട്.

കത്തീഡ്രലിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ടെങ്കിലും അഞ്ചു വർഷത്തിനകം പുതുക്കിപ്പണിയുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ഉറപ്പുനൽകിയിരിക്കുന്നത്. കത്തീഡ്രലിനു മുന്നിലുള്ള തുറസായ സ്ഥലത്ത് വൈകുന്നേരങ്ങളിൽ പ്രാർഥന നടത്താൻ പദ്ധതിയുണ്ടെന്നും ഇതിനായി സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്നും രൂപതാധികാരികളും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?