Follow Us On

29

March

2024

Friday

അന്ധതയെ തോൽപ്പിച്ച റ്റിയാഗോ ബലിവേദിയിലേക്ക്; അഭിമാനനിമിഷത്തിൽ പോർച്ചുഗീസ് സഭ

അന്ധതയെ തോൽപ്പിച്ച റ്റിയാഗോ ബലിവേദിയിലേക്ക്; അഭിമാനനിമിഷത്തിൽ പോർച്ചുഗീസ് സഭ

ലിസ്ബൺ: രാജ്യത്തെ ആദ്യ അന്ധവൈദികനെ വരവേൽക്കാൻ ഒരുങ്ങി പോർച്ചുഗീസ് കത്തോലിക്കാ സഭ. ജന്മന അന്ധനായ റ്റിയാഗോ വരണ്ടയാണ് ജൂലൈ 14ന് നോർത്തേൺ പോർച്ചുഗല്ലിലെ ബ്രാഗയിൽ തിരുപ്പട്ടം സ്വീകരിക്കുന്നത്. ബ്രാഗ ആർച്ച്ബിഷപ്പ് മോൺ. ജോർഗ് ഒർട്ടിഗയുടെ നേതൃത്വത്തിലാണ് തിരുക്കർമങ്ങൾ. ദൈവവിളിക്കു മുന്നിൽ അന്ധത തടസമല്ലെന്ന് സാക്ഷിക്കാൻ ഒരുങ്ങുന്ന ഡീക്കൻ റ്റിയാഗോ 34 വയസുകാരനാണ്.

അന്ധർ വൈദികരാകുന്നത് കത്തോലിക്കാസഭയിൽ പുതിയ കാര്യമല്ലെങ്കിലും പോർച്ചുഗലിൽ ഇത് ആദ്യത്തെ സംഭവമാണെന്ന് ബ്രാഗ സെമിനാരി റെക്ടർ വിറ്റോർ നോവായിസ് അറിയിച്ചു. കാരണം അത്ര ദൃഢ നിശ്ചയത്തോടെയാണ് അദ്ദേഹം തന്റെ ദൈവവിളിയെ അഭിമുഖീകരിക്കുന്നത്. തനിക്ക് ഒന്നിലും ഭയമില്ല, എന്നാൽ, തന്നെ കാത്തിരിക്കുന്നതെന്താണെന്ന് അറിയാനുള്ള ഒരുതരം വ്യഗ്രതമാത്രമാണുള്ളതെന്നാണ് ഡീക്കൻ വരണ്ട പറയുന്നത്.

അദ്ദേഹം ഒരിക്കലും ഒറ്റക്കല്ല, കാരണം ദൈവമാണ് അദ്ദേഹത്തെ സദാ വഴിനടത്തുന്നത്. കൂടാതെ  സന്തതസഹചാരിയെപോലെ ‘ഇബിസ’ എന്ന വളർത്തുനായയും സദാസമയം വരണ്ടയ്‌ക്കൊപ്പമുണ്ട്.  ഇത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണെന്നും ഒരു വൈദികനെന്ന നിലയ്ക്ക് എല്ലാ അർത്ഥത്തിലും പൂർണത കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രാദേശിക പത്രമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡീക്കൻ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?