Follow Us On

25

August

2019

Sunday

ക്രിസ്തുവിന്റെ വിഖ്യാത ചിത്രം സൽമാൻ രാജകുമാരന്റെ നൗകയിൽ!

ക്രിസ്തുവിന്റെ വിഖ്യാത ചിത്രം സൽമാൻ രാജകുമാരന്റെ നൗകയിൽ!

വാഷിംഗ്ടൺ ഡി.സി: റെക്കോർഡ് തുകയായ 450 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ, യേശു ക്രിസ്തുവിന്റെ വിഖ്യാതചിത്രം ‘സാൽവത്തോർ മുൺഡി’ സൗദി രാജകുമാരന്റെ ‘ദ സെറിൻ’ എന്ന നൗകയിൽ ഉണ്ടെന്ന് റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസൃഷ്ടികളുടെ വിൽപ്പനക്കാരൻ കെന്നി ഷാഷ്ട്ടറാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ‘സാൽവത്തോർ മുൺഡി’യുടെ സൃഷ്ടാവ് വിഖ്യാതചിത്രകാരൻ ലിയനാഡോ ഡാവിഞ്ചിയാണെന്നാണ് കരുതപ്പെടുന്നത്.

2017ലെ ലേലത്തിനു ശേഷം കലാസൃഷ്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.സൽമാൻ രാജകുമാരനുവേണ്ടി മറ്റൊരു രാജകുമാരൻ ബാദർ ബിൻ അബ്ദുല്ലയാണ് സാൽവത്തോർ മുൺഡി ലേലത്തിൽ വാങ്ങിയതെന്ന് അന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. സൽമാൻ രാജകുമാരൻ വിമാനത്തിൽ തന്നെ കലാസൃഷ്ടി അദ്ദേഹത്തിന്റെ നൗകയിൽ എത്തിച്ചു എന്ന് കെന്നി ഷാഷ്ട്ടർ പറയുന്നു.

ഇത് പിന്നീട് സൗദി അറേബ്യ തുടങ്ങുന്ന സാംസ്‌കാരിക കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറയുന്നു. എന്തിരുന്നാലും ഇസ്ലാംമത വിശ്വാസിയായ സൽമാൻ രാജകുമാരൻ യേശുക്രിസ്തുവിന്റെ ചിത്രം തന്റെ കൈയിൽ സൂക്ഷിക്കുന്നു എന്ന വാർത്ത അത്ഭുതതോടെയാണ് ലോകം ശ്രവിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?