Follow Us On

19

April

2024

Friday

കൊളംബോ സെന്റ് ആന്റണീസ് ദൈവാലയം ഉയിർത്തെഴുന്നേറ്റു, 50 ദിനങ്ങൾക്കിപ്പുറം

കൊളംബോ സെന്റ് ആന്റണീസ് ദൈവാലയം  ഉയിർത്തെഴുന്നേറ്റു, 50 ദിനങ്ങൾക്കിപ്പുറം

കൊളംബോ: സ്‌ഫോടനത്തിൽ തകർന്ന കൊളംബോ കൊച്ചിക്കാട സെന്റ് ആന്റണീസ് ദൈവാലയം ഉയിർത്തെഴുന്നേറ്റു, 50 ദിനങ്ങൾക്കിപ്പുറം. അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെത്തുടർന്ന് കർദിനാൾ മാൽക്കം രഞ്ജിത്താണ് ദൈവാലയത്തിന്റ കൂദാശയും പുനപ്രതിഷ്~യും നിർവഹിച്ച് വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. ശ്രീലങ്കൻ നാവിക സേനയാണ്, 185വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം നിർവഹിച്ചത്.

സെന്റ് ആന്റണീസ്, നെഗംബോ സെന്റ് സെബാസ്റ്റ്യൻസ്, ബട്ടിക്കലോവയിലെ സിയോൻ എന്നീ ദൈവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 258 പേരാണ് ലകൊല്ലപ്പെട്ടത്. 500ൽ അധികം പേർക്കു പരിക്കേറ്റു. ഐഎസ് ബന്ധമുള്ള എൻ.ടി.ജെ എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നു കരുതപ്പെടുന്നു.

കുറ്റവാളികൾക്കു സംരക്ഷണം നൽകാതെ അവരെ മാതൃകാപരമായി ശിക്ഷിക്കുന്ന നട്ടെല്ലുള്ള രാഷ്ട്രീയ നേതൃത്വമാണ് ഇന്നു രാജ്യത്തിന് ആവശ്യമെന്ന് ദൈവാലയ കൂദാശയ്ക്കുശേഷം കർദിനാൾ പറഞ്ഞു. ഇന്ത്യയിൽനിന്ന് ഇന്റ ലിജൻസ് റിപ്പോർട്ടു കിട്ടിയിട്ടും ചാവേറാക്രമണം തടയാൻ സാധിക്കാത്ത ശ്രീലങ്കൻ സർക്കാരിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. ചാവേർ ആക്രമണത്തിന്റെ 52-ാം ദിനത്തിലായിരുന്നു ദൈവാലത്തിന്റെ കൂദാശാകർമം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?