Follow Us On

19

April

2024

Friday

ഡബ്ലിൻ സീറോ മലബാർ കുടുംബസംഗമം ‘ഫമീലിയ 2019’ ജൂൺ 22 ന്

ഡബ്ലിൻ സീറോ മലബാർ കുടുംബസംഗമം ‘ഫമീലിയ 2019’ ജൂൺ 22 ന്

ഡബ്ലിൻ: ജീവിതത്തിലെ തിരക്കുൾക്കിടയിലും കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് ഡബ്ലിൻ സീറോ മലബാർ സമൂഹം സംഘടിപ്പിക്കുന്ന ‘ഫമീലിയ 2019’ ജൂൺ 22ന് ലൂക്കനിൽ നടക്കും. ഡബ്ലിൻ സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുക്കുന്ന ‘ഫമീലിയ 2019’ന് ലൂക്കൻ വില്ലേജിലെ ലൂക്കൻ യൂത്ത് സെന്ററാണ് വേദി.

രാവിലെ 9:30 മുതൽ രാത്രി 8.00 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനുമുള്ള വിവിധ പരിപാടികൾ മുതിർന്നവർക്കും കുട്ടികൾക്കും ദമ്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. ബൗൺസിങ്ങ് കാസ്റ്റിൽ, ഫേസ് പെയിന്റിംഗ്, സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാൻഡ്, ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബ സംഗമവേദിയെ വർണാഭമാക്കും.

അയർലൻഡിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. ഡബ്ലിൻ സീറോ മലബാർ സോണൽ കമ്മറ്റി, കുർബാന സെന്ററുകളിലെ സെക്രട്ടറിമാർ, ലൂക്കൻ കുർബാന സെന്റർ കമ്മറ്റി എന്നിവരാണ് ഒരുക്കങ്ങൾ നിർവഹിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?