Follow Us On

22

July

2019

Monday

സ്വവർഗാനുരാഗം പ്രോത്‌സാഹിപ്പിച്ച് ‘കാർട്ടൂൺ നെറ്റ് വർക്ക്‌’; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

സ്വവർഗാനുരാഗം പ്രോത്‌സാഹിപ്പിച്ച് ‘കാർട്ടൂൺ നെറ്റ് വർക്ക്‌’; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

ലോസ് ആഞ്ചൽസ്: എൽ.ജി.ബി.ടി ജീവിതരീതിയെ പിന്തുണയ്ക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്ന പരിപാടികൾ ഉൾപ്പെടുത്തി കുരുന്നു മനസുകളിൽ സ്വവർഗാനുരാഗ ചിന്ത വളർത്താൻ ഗൂഢപദ്ധതികളുമായി ‘കാർട്ടൂൺ നെറ്റ്വർക്ക്’. കുട്ടികൾക്കും കുടുംബങ്ങൾക്കുമായുളള പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നവർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘കാർട്ടൂൺ നെറ്റ്വർക്കി’ന്റെ നീക്കത്തെ ജാഗ്രതയോടെയാണ് മാധ്യമലോകം വീക്ഷിക്കുന്നത്.

സ്വവർഗാനുരാഗികൾ ജൂൺ ‘എൽ.ജി.ബി.ടി മാസമായി’ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ‘കാർട്ടൂൺ നെറ്റ്വർക്കി’ന്റെ നടപടിയോടെയാണ് അവരുടെ സ്വവർഗാനുരാഗ താൽപ്പര്യം മറനീക്കി പുറത്തുവന്നത്. എൽ.ജി.ബി.ടിക്കാരുടെ റെയിൻബോ കൊടിയുടെ ചിഹ്നം ചാനൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്യുകയായിരുന്നു.

കാർട്ടൂൺ നെറ്റ്വർക്ക് സംേ്രപഷണം ചെയ്യുന്ന ‘സ്റ്റീവൻ യൂണിവേഴ്‌സ്’ എന്ന ഷോയും സ്വവർഗാനുരാഗ ചിന്താഗതികൾ പ്രോത്സാഹിപ്പിക്കുന്നതാണ്. പ്രസ്തുത ഷോയിൽ സ്വവർഗ വിവാഹഭ്യർത്ഥന കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം കാർട്ടൂൺ നെറ്റ്വർക്ക് വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ‘അഡ്വഞ്ചർ ടൈം’എന്ന പരമ്പരയും സമാന ആരോപണങ്ങൾ നേരിട്ടിരുന്നു.

സ്വവർഗാനുരാഗ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്ന നിക്കളോടിയോൻ, ഹുളു തുടങ്ങിയ നെറ്റ്വർക്കുകൾക്ക് ഒപ്പം കാർട്ടൂൺ നെറ്റ്വർക്കും ഇടംപിടിക്കുകയാണ്. തങ്ങളുടെ വെബ്‌സൈറ്റിലൂടെ എൽ.ജി.ബി.ടി ഉൽപ്പന്നങ്ങൾ വിൽക്കുന്ന കാർട്ടൂൺ നെറ്റ്വർക്കിന്റെ നടപടിയും വിവാദമായിട്ടുണ്ട്. ‘കാർട്ടൂൺ നെറ്റ്വർക്ക്’ തിന്മയെ നന്മയുടെ രൂപത്തിൽ അവതരിപ്പിച്ച് കുഞ്ഞുങ്ങളിൽ സ്വാധീനം ചെലുത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?