Follow Us On

29

March

2024

Friday

‘സ്വവർഗാനുരാഗ പതാക’ ഉയർത്തരുത്; നിലപാടിനെ പിന്താങ്ങി മൈക്ക്‌ പെൻസ്

‘സ്വവർഗാനുരാഗ പതാക’ ഉയർത്തരുത്; നിലപാടിനെ പിന്താങ്ങി മൈക്ക്‌ പെൻസ്

വാഷിംഗ്ടൺ ഡി.സി: എൽ.ജി.ബി.ടി സമൂഹത്തെ പിന്തുണയ്ക്കുന്ന ‘സ്വവർഗാനുരാഗ പതാകകൾ’ (റെയ്ൻബോ പ്രൈഡ് ഫ്‌ളാഗ്) യു.എസ് എംബസികളിൽ ഉയർത്താൻ അനുവദിക്കില്ലെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനത്തെ പിന്താങ്ങി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. എൽ.ജി.ബി.ടി.ക്യു പ്രൈഡ് ഫ്‌ളാഗുകൾ പ്രദർശിപ്പിക്കണമെന്ന നാല് അമേരിക്കൻ എംബസികൾ അവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് ഭരണകൂടം നിലപാട് അറിയിച്ചത്.

എംബസികളിൽ ഒരൊറ്റ പതാകയേ- അമേരിക്കൻ പതാക- ഉണ്ടാകാവൂ എന്ന പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിന് അടിവരയിട്ട പെൻസ്, ഇത്തരം വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. മതപരമോ സംഘടനാപരമോ ആയ പതാകകൾ എംബസി കേന്ദ്രങ്ങളിലൊഴികെ പ്രദർശിപ്പിക്കുന്നതിന് യാതൊരു തടസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മുടെ അമേരിക്കൻ എംബസികളുടെ ഫ്‌ളാഗ്പോളിൽ ഒരു പതാക പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ അത് അമേരിക്കൻ പതാക മാത്രമാണ്. ഞാൻ അതിനെ പിന്തുണയ്ക്കുന്നു. 50 നക്ഷത്രങ്ങളും 13 വരകളുമുള്ള പതാക മാത്രമാണ് അത്. എന്നാൽ ഏതെങ്കിലും വിശ്വാസത്തോട് പ്രത്യേക മമതയുള്ളതുകൊണ്ടല്ല ഈ തീരുമാനം. മറിച്ച്, അമേരിക്കൻ സമൂഹത്തെ ഒന്നായി കാണുന്നതുകൊണ്ടും എല്ലാവരെയും ഒരുപോലെ സേവിക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടുമാണ്,’ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പെൻസ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?