Follow Us On

19

April

2024

Friday

ഗർഭച്ഛിദ്രം അവകാശമല്ല, കുറ്റകൃത്യംതന്നെ: തരംഗമായി മെക്സിക്കൻ താരത്തിന്റെ പോസ്റ്റ്

ഗർഭച്ഛിദ്രം അവകാശമല്ല, കുറ്റകൃത്യംതന്നെ: തരംഗമായി മെക്സിക്കൻ താരത്തിന്റെ പോസ്റ്റ്

മെക്സിക്കോ: ഗർഭച്ഛിദ്രം അവകാശമല്ല, മറിച്ച് കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കൻ സിനിമാതാരം എഡ്വേഡോ വെരസ്റ്റെജുയി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് തരംഗമാകുന്നു. ഏറ്റവുമധികം മരണം സംഭവിക്കുന്നതും ഏറ്റവും അപകടകരവുമായ ഇടം അമ്മയുടെ ഗർഭപാത്രമാണെന്നത് വലിയ സങ്കടമുളവാക്കുന്ന കാര്യമാണെന്നും കത്തോലിക്കാ വിശ്വാസിയായ എഡ്വേഡോ ഫേസ്ബുക്കിൽ കുറിച്ചു.

കൊലപാതകം നടത്തുന്നത് അവകാശമാണെന്ന് എങ്ങനെയാണ് ചിന്തിക്കാൻ കഴിയുന്നത്. ഏത് രാജ്യത്താണെങ്കിലും ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കൊല്ലാനുള്ള അവകാശം നൽകിയാൽ നാം പരസ്പരം കൊലപാതകം ചെയ്യുന്നതും അവകാശമായിതീരും.

നമ്മിൽ പ്രോ ലൈഫ് ആയിട്ടുള്ളവരെങ്കിലും ജീവനെ ബഹുമാനിക്കുകയും അത് ആഘോഷമാക്കുകയും ചെയ്യണം. ജീവന്റെ സംരക്ഷകനാണ് യഥാർത്ഥ മനുഷ്യൻ. അതാണ് അവന്റെ പ്രകൃതം. ജീവന്റെ സംരക്ഷകരാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?