Follow Us On

22

July

2019

Monday

ഫ്രാങ്കോ സിഫിറെല്ലി ഇനി ജീവിക്കും ‘ജീസസ് ഓഫ് നസ്രത്തി’ലൂടെ!

ഫ്രാങ്കോ സിഫിറെല്ലി ഇനി ജീവിക്കും ‘ജീസസ് ഓഫ് നസ്രത്തി’ലൂടെ!

റോം: യേശുവിന്റെ ത്യാഗജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിഖ്യാത ചലച്ചിത്രകാരൻ ഫ്രാങ്കോ സിഫിറെല്ലി (96) ഇനി ഓർമകളിൽ. യേശുവിനെക്കുറിച്ചുള്ള ആറു മണിക്കൂർ ദൈർഘ്യമുള്ള ‘ജീസസ് ഓഫ് നസ്രത്ത്’ എന്ന ടെലിവിഷൻ സിനിമ മാത്രംമതി ഫ്രാങ്കോ സിഫിറെല്ലിയുടെ പ്രതിഭ മനസിലാക്കാൻ. ജൂൺ 15ന് റോമിലായിരുന്നു, ക്ലാസിക്കുകൾ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന 20ൽപ്പരം ചലച്ചിത്രങ്ങളുടെ ശിൽപ്പിയായ അദ്ദേഹത്തിന്റെ വിയോഗം.

ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനംമുതൽ പരസ്യജീവിതവും പീഡാസഹനവും കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പുമെല്ലാം സിഫിറെല്ലി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എഴുതിച്ചേർക്കുകയായിരുന്നു ‘ജീസസ് ഓഫ് നസ്രത്തി’ലൂടെ. ചലച്ചിത്രമേഖലയിൽമാത്രമല്ല ഓപ്പറയിലും വിജയപതാക പാറിച്ച പ്രതിഭാശാലികൂടിയാണ് സിഫിറെല്ലി.

പതിവ് നാടക, സിനിമ കാഴ്ചപ്പാടിന് അപ്പുറം യേശുക്രിസ്തു എന്ന ജീവാത്മാവിനെ ആത്മീയമായി പ്രതിഷ്~ിക്കുകയായിരുന്നു ‘ജീസസ് ഓഫ് നസ്രത്തി’ലൂടെ സിഫിറെല്ലി ലക്ഷ്യംവെച്ചത്. ആതുകൊണ്ടുതന്നെ പ്രമുഖരുടെ നിരയെത്തന്നെ സിനിമയുടെ ഭാഗമാക്കി അദ്ദേഹം.

ഇംഗ്ലീഷ് എഴുത്തുകാരൻ ആന്റണി ബർഗസ്, ഇറ്റാലിയൻ തിരക്കഥാകൃത്ത് സുസോ സെക്കി ഡാമിക്കോ എന്നിവരുമായി ചേർന്നായിരുന്നു രചന. മാത്രമല്ല, അക്കാദമി അവാർഡ് നേടിയ എട്ട് അമേരിക്കൻ, യൂറോപ്യൻ അഭിനേതാക്കളെയാണ് അദ്ദേഹം തിരഞ്ഞെടുത്തതും.

‘സിനിമയിലെ ക്രിസ്തു’ എന്നു കേൾക്കുമ്പോൾ പുതുതലമുറയുടെ മനസിൽ എത്തുന്നത് ചിന്തി’ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ ഫെയിം ജിം കാവിയേസൽ ആണെങ്കിൽ, പഴയതലമുറയ്ക്ക് അത് റോബർട്ട് പവലായിരിക്കും- ‘ജീസസ് ഓഫ് നസ്രത്തി’ൽ ക്രിസ്തുവിന് ജീവൻ നൽകിയ താരം. അതും സിഫിറെല്ലിയുടെതന്നെ തിരഞ്ഞെടുപ്പായിരുന്നു.

കലയ്ക്ക് സമർപ്പിച്ച ജീവിതത്തിനുള്ള അംഗീകാരമായിരുന്നു യുണൈറ്റഡ് കിംഗ്ഡം നൽകിയ ഹോണററി നൈറ്റ്ഹുഡ് (സർ) പദവി. ഒപ്പം യൂണിവേഴ്‌സിറ്റി ഓഫ് കെന്റിന്റെ പരമോന്നത പുരസ്‌കാരവും കാർലോവി ഇൻറർനാഷണൽ ഫെസ്റ്റിവലിലെ ക്രിസ്റ്റൽ ഗ്ലോബ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?