Follow Us On

18

November

2019

Monday

ഹാർവാർഡിന്റെ കണ്ടെത്തൽ: കുഞ്ഞുങ്ങൾ ദൈവവിശ്വാസത്തിൽ വളർന്നാൽ ബൗദ്ധിക നിലവാരം ഉയരും

ഹാർവാർഡിന്റെ കണ്ടെത്തൽ: കുഞ്ഞുങ്ങൾ ദൈവവിശ്വാസത്തിൽ വളർന്നാൽ ബൗദ്ധിക നിലവാരം ഉയരും

യു.കെ: കുഞ്ഞുനാൾ മുതൽ ദൈവവിശ്വാസത്തിൽ വളരുന്നവർ യുവത്വത്തിൽ എത്തുമ്പോൾ ആത്മീയവളർച്ചയ്‌ക്കൊപ്പം മാനസിക, ബൗദ്ധിക വളർച്ചയിലും മുന്നിട്ടുനിൽക്കുന്നു എന്ന കണ്ടെത്തലുമായി ഹാർവാഡ് യൂണിവേഴ്‌സിറ്റി. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് നടത്തിയ പ~നത്തിലാണ് വിശ്വാസജീവിതം നയിക്കുകയും ദിവ്യബലിയിൽ പങ്കുകൊള്ളുന്ന കുട്ടികൾ അവരുടെ യൗവനത്തിൽ അതിസമർത്ഥരായി കാണപ്പെടുന്നതായി കണ്ടെത്തിയത്.

ലൈംഗീക അച്ചടക്കം, സാമൂഹ്യമര്യാദ എന്നിവ പാലിക്കുന്നതിനൊപ്പം ലഹരിവസ്തുക്കളിൽനിന്ന് അകന്നുനിൽക്കുന്നതിലും മുന്നിലാണെന്ന് പ~നം അടിവരയിടുന്നു. 8- 14 വർഷ കാലയളവിൽ 5,000 കുട്ടികളിൽ നടത്തിയ പ~നത്തിലൂടെയാണ് നിർണായകമായ ഈ വിവരം കണ്ടെത്തിയത്. ചെറുപ്പം മുതൽ ദൈവവിശ്വാസത്തിൽ വളരുന്നവർക്ക് പ്രതിസന്ധികളെ മറികടക്കാനും മറ്റുള്ളവരെ അപേക്ഷിച്ച് കഴിവുകൂടുതലാണെന്നും പ~നം വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?