Follow Us On

15

August

2022

Monday

‘ഞാൻ മോഹിനിയല്ല, ക്രിസ്തുവിന്റെ സ്വന്തം ക്രിസ്റ്റീന’; ശ്രവിക്കാം ക്രിസ്റ്റീനയുടെ വിശ്വാസയാത്ര

‘ഞാൻ മോഹിനിയല്ല, ക്രിസ്തുവിന്റെ സ്വന്തം ക്രിസ്റ്റീന’; ശ്രവിക്കാം ക്രിസ്റ്റീനയുടെ വിശ്വാസയാത്ര

മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകളിൽ മുൻനിര നായികയായി തിളങ്ങിയ മോഹിനി ഇന്ന് കത്തോലിക്കാ സഭാംഗമാണ്, ക്രിസ്റ്റീനയാണ്. അമേരിക്കയിലെ സീറോ മലബാർ നാഷണൽ കൺവെൻഷനിൽ വചനം പങ്കുവെക്കാൻ എത്തുന്ന ക്രിസ്റ്റീന എന്തുകൊണ്ട് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുവെന്ന് പങ്കുവെക്കുന്നു.

ശശി ഇമ്മാനുവൽ

സിനിമ ജീവിതം മാറ്റിമറിച്ചു എന്ന് പറയുന്ന മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ടാവും എന്നാൽ സത്യദൈവവിശ്വാസം ജീവിതത്തിൽ ടേണിംഗ് പോയിന്റായെന്ന് സാക്ഷ്യപ്പെടുത്തുന്ന എത്ര സിനിമാക്കാരുണ്ടാകും, വിശിഷ്യാ, മലയാളത്തിൽ? ചുരുക്കമായെങ്കിലും സംഭവിക്കുന്ന അത്തരം സാക്ഷ്യപ്പെടുത്തലുകളിൽ ശ്രദ്ധേയമാണ് മോഹിനിയുടെ ജീവിതം. മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകളിൽ മുൻനിര നായികയായി തിളങ്ങിയ മോഹിനി ഇന്ന് ക്രിസ്റ്റീനയാണ്. ക്രിസ്റ്റീന എന്നാൽ ക്രിസ്തുസാക്ഷി എന്നർത്ഥം- ക്രിസ്ത്യാനി.

തന്റെ ഉള്ളിൽ തിളങ്ങുന്ന രക്ഷകരയാത്ര, ജ്ഞാനം സ്ഫുടം ചെയ്തെടുത്ത വാക്കുകളിലൂടെ സൺഡേ ശാലോമിനോട് വിവരിക്കുന്നു ക്രിസ്റ്റീന. ഭർത്താവിനോടും രണ്ട് ആൺകുഞ്ഞുങ്ങളോടുമൊപ്പം വാഷിങ്ടണി ലാണിപ്പോൾ താമസം. മൂത്ത മകൻ അനിരുദ്ധ് മൈക്കിൾ, രണ്ടാമത്തെയാൾ അദ്വൈത് ഗബ്രിയേൽ. കുട്ടിക്കാലത്ത് മെട്രിക്ക് സ്‌കൂളിൽ ജപമാല ചൊല്ലുമ്പോൾ അത് ക്രിസ്ത്യാനികളുടേതാണെന്ന കാരണത്താൽ ചൊല്ലാൻ വിസമ്മതിച്ച ഞാൻ, കത്തോലിക്കാസഭയിലേക്ക് പ്രവേശിക്കാനിടയായത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ദൈവകരുണയെന്നു പറയാം.

വിവാഹശേഷം അമേരിക്കയിലെത്തി സാധാരണ കുടുംബിനിയുടെ ജീവിതം നയിക്കുന്നതിടയിലാണ് തോരാമഴ പോലെ വേദനകളും സഹനങ്ങളും കടന്നുവരുന്നത്. സെർവിക്കൽ സ്പൊൺഡെയ്ലോസിസ്, ആർതറിറ്റിസ് എന്നീ മാരക രോഗങ്ങൾ സമ്മാനിച്ച ക~ിന വേദനക്കിടയിൽ, പൈശാചിക ആക്രമണങ്ങൾ നേരിട്ടാലെന്നവണ്ണം നിരാശയിലേക്ക് വഴുതി വീണ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ സുന്ദരനും അതുല്യനുമായ മനുഷ്യനെ ഞാനൊരു കണ്ടുമുട്ടി സ്വപ്നത്തിലെന്നവണ്ണം.

സത്യത്തിൽ ഞാനൊരു പുസ്തകപ്പുഴുവാണ്. രോഗപീഡകൾക്കിടയിൽ ധാരാളം മതഗ്രന്ഥങ്ങൾ വായിച്ചു. എന്റെ ദുരിതങ്ങൾ കഴിഞ്ഞ ജന്മത്തിലെ ചില ‘കർമ’ദോഷമാവണം എന്ന വിചാരത്തിൽ നിസ്സഹായയായ ഞാൻ, വീട്ടിൽ ജോലിക്കുനിന്ന ക്രൈസ്തവ പെൺകുട്ടിയുടെ ബൈബിൾ കഥപുസ്തകമെന്ന മട്ടിൽ മറിച്ചു നോക്കി. അന്ന് രാത്രിയിലാണ്, എന്റെ പാപങ്ങളിൽനിന്നും വേദനയിൽനിന്നും എന്നേക്കുമായി മോചനം നൽകാൻ കഴിവുള്ള യേശുക്രിസ്തു എന്ന സത്യവെളിച്ചത്തെ ഞാൻ ദർശിക്കുന്നത്.

ബാല്യം മുതൽ ഞാൻ തിരഞ്ഞ പരിപൂർണ്ണനായവനെ അന്നു മുതൽ ഞാൻ അനുഭവിക്കാൻ തുടങ്ങി. ഇതായിരുന്നു തുടക്കം. എല്ലാ മഹത്വവും ക്രിസ്തുവിനുമാത്രം! ക്ഷമയാണ് ഏറ്റവും നല്ല പുണ്യമെന്ന് യേശുഎന്നെ പ~ിപ്പിച്ചു. പ്രതിസന്ധികളിൽ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് പരിശുദ്ധാത്മാവിനോട് ഞാൻ ആലോചന ചോദിച്ചു. ആഘോഷങ്ങളിലും സമ്മാനങ്ങളിലും മിതത്വം പുലർത്തണമെന്നും ഓരോ വ്യക്തിയുടെയും ആവശ്യത്തിനനുസരിച്ച് മാത്രമേ ചിലവാക്കാവൂ എന്നും ഞാൻ പ~ിച്ചു. അനാവശ്യ കാര്യങ്ങൾക്കായി സമയവും പണവും ചിലവഴിച്ച ഞാൻ എന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു.

സത്യത്തിൽ യേശുവുമായുള്ള സ്നേഹബന്ധത്തിൽ തുടരുക എന്നത് എളുപ്പമുള്ള കാര്യമാണ്. അവിടുന്ന് ഹൃദയാലുവായ സുഹൃത്താണെന്നതുതന്നെ കാരണം. മുൻവിധികളില്ലാതെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് പൂർണമായി വിട്ടുകൊടുക്കുക എന്നതാണ് അതിനുള്ള മാർഗം. അവിടുത്തെ ഹിതപ്രകാരം രൂപപ്പെടുത്തി യേശുവിന്റെ പരിമളസുഗന്ധംകൊണ്ട് പരിശുദ്ധാത്മാവ് നമ്മെ നിറയ്ക്കുന്നു. ബൈബിളും വിശുദ്ധരുടെ ജീവചരിത്രങ്ങളും നമ്മുടെ വിശ്വാസം പുനരുജ്ജീവിപ്പിക്കും.

ഇനിയും നാം എത്രമാത്രം മാറേണ്ടതുണ്ട് എന്ന അവബോധത്താൽ അവ നമ്മെ എളിമയുള്ളവരാക്കും. യേശുവിൽനിന്ന് വളരെ വിദൂരത്തിലാണെന്ന് തോന്നുന്ന അവസരങ്ങളിൽ ആയുധമാകുന്ന ജപമാലയെടുത്ത് പരിശുദ്ധ മറിയത്തിന്റെ അടുക്കലേക്ക് ഓടുന്നതാണ് ഏറ്റവും നല്ലത്. മാതാവ് എപ്പോഴും നമ്മെ സംരക്ഷിക്കുകയും യേശുവിലേക്ക് നയിക്കുകയും ചെയ്യും. നോക്കൂ, വിശുദ്ധ മിഖായേൽ എനിക്ക് മൂത്ത സഹോദരനെപോലെ സഹായകനാണ് പല സന്ദർഭങ്ങളിലും.

വാസ്തവത്തിൽ ഈ ലോകത്തിൽ നമുക്ക് ക്രിസ്തുവിനെയല്ലാതെ മറ്റാരേയാണ് കൂടുതൽ ആവശ്യമായിട്ടുള്ളത്. വിശ്വാസത്തിലുറച്ച് ജീവിക്കാൻ അവന്റെ സഹായം കൂടിയേ തീരൂ. നാം അവിടുന്നിൽ വിശ്വസിക്കുന്നു എന്നതിന്റെ അർത്ഥം നാം അവിടുത്തെ ശിഷ്യന്മാരാന്നെന്ന് കൂടിയല്ലേ? എങ്കിൽ അവിടുത്തെ ശിഷ്യരായ നാം അവിടുത്തെ മിഷനറിമാരുമാണ്. അതുകൊണ്ട് പ്രാർത്ഥിക്കാനും സുവിശേഷം പങ്കുവെക്കാനും സാക്ഷ്യം വഹിക്കാനും കത്തോലിക്കാസഭയുടെ സുരക്ഷിതവലയത്തിലേക്ക് അനേകരെ നയിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്.

ഇത് സാധ്യമാവണമെങ്കിൽ ആഴമേറിയ കൗദാശിക ജീവിതം നമുക്കുണ്ടാവണം. നിരന്തരമായ കൂദാശ സ്വീകരണത്തിലൂടെ വിശിഷ്യാ, ദിവ്യബലിയിലൂടെയും കുമ്പസാരത്തിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ കുരിശുമരണത്തിലും ഉത്ഥാനത്തിലും പങ്കാളിയാവുകയും ക്രിസ്തുവിന്റെ തിരുമുറിവുകൾ വഹിക്കുകയും ചെയ്യുന്ന നമുക്ക് നിഷ്‌കളങ്കരായ ആത്മാക്കളെ രക്ഷിക്കാനുള്ള ഉത്തരവാദിത്വവും വിളിയുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?