Follow Us On

22

July

2019

Monday

വി. പി. ജോസഫ് (52), വലിയപറമ്പിൽ, അങ്കമാലി

വി. പി. ജോസഫ് (52), വലിയപറമ്പിൽ, അങ്കമാലി

കൊരട്ടി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ‘വിൻഡ്ഫാൾ പ്രൊഡക്ഷൻസ്’ ഡയറക്ടറും ‘ജീസസ് യൂത്തി’ന്റെ എറണാകുളം സോണൽ മുൻ യൂത്ത് കോർഡിനേറ്ററും അങ്കമാലി സോണിന്റെ എൽഡറുമായ അങ്കമാലി യൂദാപുരം വി. പി. ജോസഫ് വലിയപറമ്പിൽ (52) നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ നാളെ (ജൂൺ 24) രാവിലെ 10.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് യൂദാപുരം സെന്റ് ജൂഡ് ദൈവാലയത്തിൽ ക്രമീകരിച്ച അന്തിമോപചാര ശുശ്രൂഷകൾക്കുശേഷം കിടങ്ങൂർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ അടക്കം ചെയ്യും.

കഴിഞ്ഞദിവസം തൃശൂരിലുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു മരണം. യാത്രചെയ്തിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: സുനു ജോസഫ്. മക്കൾ: ഷോൺ (വെബ് ആൻഡ് ക്രാഫ്ട്, കൊരട്ടി ഇൻഫോപാർക്ക്), ഷോണിയ. ജീസസ് യൂത്തിന്റെ ഫുൾടൈമർഷിപ്പ് പരിശീലനത്തിലാണ് ഷോണിയ. 1999-2001 കാലഘട്ടത്തിൽ ‘സൺഡേ ശാലോം’ എറണാകുളം റീജ്യൺ ഓർഗനൈസറായിരുന്ന വി. പി. ജോസഫ്, ഫാ. ധീരജ് സാബു നേതൃത്വം നൽകുന്ന ‘സാന്ത്വന’ മിഷനിലും സേവനം ചെയ്തിട്ടുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?