Follow Us On

18

November

2019

Monday

നൈജീരിയയിൽ ആക്രമണം തുടരുന്നു; കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് മൂന്നു കുഞ്ഞുങ്ങൾ ഉൾപ്പെടെ 13 ക്രൈസ്തവർ

നൈജീരിയയിൽ ആക്രമണം തുടരുന്നു; കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് മൂന്നു കുഞ്ഞുങ്ങൾ ഉൾപ്പെടെ 13 ക്രൈസ്തവർ

നൈജീരിയ: ക്രൈസ്തവ വിരുദ്ധ ആക്രമണം തുടരുന്ന നൈജീരിയയിൽ കഴിഞ്ഞദിവസംമാത്രം രക്തസാക്ഷികളായത് 13 ക്രൈസ്തവർ. ഇതിൽ മൂന്നുപേർ കുട്ടികളാണ്. കാടുണയിൽ ക്രിസ്ത്യാനികൾ അധികമായി താമസിക്കുന്ന പ്രദേശത്ത് കടന്നുകയറിയ ആയുധധാരികളായ ഫുലാനി തീവ്രവാദികൾ ക്രിസ്ത്യാനികളുടേതെന്ന് സംശയം തോന്നിയ വീടുകളെല്ലാം തല്ലിത്തകർത്ത് അഗ്‌നിക്കിരയാക്കുകയായിരുന്നു.

എട്ടും ഒൻപതും പതിനേഴും വയസാണ് കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം. 90ൽപ്പരം ക്രിസ്ത്യൻ കുടുംബങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഇവരിൽ പലരുടെയും വീടുകൾ തീവ്രവാദികൾ നശിപ്പിച്ചു. സമീപത്തുള്ള ഗ്രാമത്തിലെ ഒരു ദൈവാലയവും തീവ്രവാദികൾ അഗ്‌നിക്കിരയാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?