Follow Us On

02

December

2023

Saturday

റോസറി എക്രോസ് ഇന്ത്യയ്ക്ക് ഇനി നൂറുനാൾ കൂടി

റോസറി എക്രോസ് ഇന്ത്യയ്ക്ക്  ഇനി നൂറുനാൾ കൂടി

മുംബൈ: ദെെവ മാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടിൽ സംഘടിപ്പിച്ച “റോസറി ഒാൺ ബോർഡറിന്റെയും, ബ്രിട്ടണിൽ നടന്ന “റോസറി ഒാൺ കോസ്റ്റിന്റെയും” മാതൃകയിൽ ഭാരതത്തിൽ  കഴിഞ്ഞ വർഷം നടത്തിയതുപോലെ, ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓർമ്മ ദിനമായ ഒക്ടോബർ 13 ആം തീയതി “റോസറി എക്രോസ് ഇന്ത്യ സംഘടിക്കപ്പെടുന്നു”. ഇതിന് മുന്നോടിയായി ആഗസ്റ്റ് പതിനഞ്ച് മുതൽ വീടുകളിൽ “54 ഡേ മിറാക്കുലസ് റോസറി നൊവേന” ചൊല്ലണം. ദേവാലയങ്ങളിലും, പ്രാർഥന കൂട്ടായ്മകളിലും, സ്ഥാപനങ്ങളിലും മറ്റും ജപമാല പ്രാർഥന സംഘടിപ്പിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://rosaryacrossindia.co.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

കഴിഞ്ഞ വർഷം ശാലോമടക്കമുള്ള മാധ്യമങ്ങൾ നൽകിയ വാർത്തകളുടെയും, സോഷ്യൽമീഡിയ കാമ്പയിനിന്റെയും ഫലമായി ഭാരതത്തിൽ 250 സ്ഥലങ്ങളിൽ ജപമാല യജ്ഞം നടന്നതിൽ വലിയൊരു ശതമാനം കേരളത്തിലായിരുന്നു. ഈ വർഷം രജിസ്ട്രേഷന്റെ എണ്ണം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?