Follow Us On

29

March

2024

Friday

ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

വത്തിക്കാൻ: ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട പ്രവാചക തുല്യനായ പ്രഭാഷകൻ ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടും. ഷീനിന്റെ മാധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടു കൂടിയാണ് അദ്ദേഹം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉടനെതന്നെ ഉയർത്തപ്പെടുമെന്ന കാര്യം ഉറപ്പായത്.
അമേരിക്കൻ മാധ്യമ ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ച കത്തോലിക്കാ പണ്ഡിതനും, എഴുത്തുകാരനും, പ്രഭാഷകനുമായിരുന്നു ആർച്ച് ബിഷപ്പ് ഷീൻ. ഇല്ലിനോയിസ് സംസ്ഥാനത്തെ എൽ പാസോ നഗരത്തിലാണ് 1895ൽ ഫുൾട്ടൺ ജെ ഷീൻ ജനിക്കുന്നത്. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക, ബെൽജിയത്തിലെ ലൂവെൻ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു ഷീനിന്റെ വിദ്യാഭ്യാസം. ആർച്ച് ബിഷപ്പ് ഷീനിന്റെ അഭിഷേകം നിറഞ്ഞ പ്രസംഗം കേട്ട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവർ അനവധിയാണ്. ഒട്ടനവധി പുസ്തകങ്ങളും ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ എഴുതിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?