Follow Us On

29

March

2024

Friday

മോൺ. ഇന്ദുനിൽ മതാന്തര സംവാദ കൗൺസിൽ സെക്രട്ടറി

മോൺ. ഇന്ദുനിൽ മതാന്തര സംവാദ കൗൺസിൽ സെക്രട്ടറി

വത്തിക്കാൻ സിറ്റി: മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിൽ സെക്രട്ടറിയായി ശ്രീലങ്കൻ സ്വദേശിയായ മോൺ. ഇന്ദുനിൽ ജനകരത്‌നയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. കൗൺസിലിന്റെ അണ്ടർ സെക്രട്ടറിയായി സേവനം ചെയ്യുകയായിരുന്നു 55 വയസുകാരനായ ഇദ്ദേഹം.

ശ്രീലങ്കയിലെ ബഡുല്ല രൂപതാംഗമാണ്. വൈദികപട്ടം സ്വീകരിച്ചശേഷം റോമിലെ പൊന്തിഫിക്കൽ ഉർബൻ യൂണിവേഴ്‌സിറ്റിയിൽ പ~ിക്കുകയും തുടർന്ന് അവിടെ പ്രൊഫസറായി സേവനം അനുഷ്~ിക്കുകയും ചെയ്തു. 2012ൽ ബെനഡിക്ട് 16-ാമൻ പാപ്പയാണ് മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ അണ്ടർ സെക്രട്ടറിയായി നിയമിച്ചത്.

ഇതര മതങ്ങളുമായി സംവാദം വളർത്തുക എന്ന ലക്ഷ്യത്തോടെ 1964ലെ പന്തക്കുസ്താനാളിൽ വിശുദ്ധപോൾ ആറാമൻ പാപ്പയാണ് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന് രൂപംകൊടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?