Follow Us On

22

July

2019

Monday

സഭയിൽ പിളർപ്പിനേക്കാൾ ശക്തം ഐക്യം: ബനഡിക്ട് 16-ാമൻ

സഭയിൽ പിളർപ്പിനേക്കാൾ ശക്തം ഐക്യം: ബനഡിക്ട് 16-ാമൻ

വത്തിക്കാൻ സിറ്റി: സഭയിൽ ആഭ്യന്തര പിളർപ്പുകൾ ഉണ്ടെങ്കിലും അതിനേക്കാൾ ശക്തമാണ് ഐക്യമെന്ന് എമരിത്തൂസ് ബനഡിക്ട് 16-ാമൻ പാപ്പ. ഇറ്റാലിയൻ വാരികയായ ‘കൊറിയേര ദെല്ല സേര’യിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പാപ്പാ എമരിത്തൂസ് ഇപ്രകാരം പ്രസ്താവിച്ചത്.

‘സഭയെ നയിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് സഭയുടെ ഐക്യത്തെക്കുറിച്ച് അതിയായ ആശങ്കയുണ്ട്. സഭാംഗങ്ങൾ പരസ്യമായി വാക്‌പോരിൽ ഏർപ്പെടുകയും ഈ പോര് ശക്തിയാർജിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിനെല്ലാം മേലെയാണ് സഭയിലെ ഐക്യചിന്ത,’ വത്തിക്കാനിൽ പ്രാർത്ഥനാജീവിതം നയിക്കുന്ന 92 വയസുള്ള പാപ്പാ എമരിത്തൂസ് പറഞ്ഞു.

സഭയുടെ ചരിത്രത്തിലുടനീളം ആഭ്യന്തര സംഘർഷങ്ങളും സമ്മർദങ്ങളും പിളർപ്പിന്റെ ഭീഷണികളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഐക്യത്തിൽ ഉറച്ചുനിൽക്കണമെന്ന സഭയുടെ ബോധ്യമാണ് എന്നും പ്രബലപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?