Follow Us On

22

July

2019

Monday

ബത്തേരി ഡോണ്‍ ബോസ്‌കോയില്‍ ജോബ് ഫെസ്റ്റ്‌

ബത്തേരി ഡോണ്‍ ബോസ്‌കോയില്‍ ജോബ് ഫെസ്റ്റ്‌

ബത്തേരി: ഡോണ്‍ ബോസ്‌കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബത്തേരിയില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. എട്ടാം തരം മുതല്‍ ബിരുദാനന്തരയോഗ്യതയുള്ളവര്‍ക്കും ഫെസ്റ്റില്‍ പങ്കെടുക്കാം. നഴ്‌സിംഗ്, ഹോട്ടല്‍ മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ സ്‌കില്‍, ഫാഷന്‍ ഡിസൈന്‍, ഇലക്ട്രിക്കല്‍ സെക്ടര്‍, സോഷ്യല്‍ വര്‍ക്കര്‍, ടൂറിസം, അക്കൗണ്ടിംഗ് കോര്‍പ്പറേറ്റ് സെക്ടര്‍, ടീച്ചിംഗ് ആന്റ് നോണ്‍ ടീച്ചിംഗ്, ഇവന്റ് മാനേജ്‌മെന്റ്, ഗ്രാഫിക്‌സ് ഡിസൈനിംഗ്, ബിസിനസ്, ആംഗറിംഗ്, വര്‍ക്ക്‌ഷോപ്പ് മെയിന്റനന്‍സ്, കമ്പനി ഫീല്‍ഡ് സ്റ്റാഫ്, ടെക്സ്റ്റയില്‍ സെക്ടര്‍, ബ്യൂട്ടിപാര്‍ലര്‍, അഗ്രികള്‍ച്ചര്‍ സെക്ടര്‍, ഹോസ്പിറ്റല്‍ തുടങ്ങി നിരവധി മേഖലകളിലെ ജോലികളാണ് ഫെസ്റ്റിലൂടെ പരിചയപ്പെടുത്തുക.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും സ്വന്തമായി വരുമാനം കണ്ടെത്താന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ്, എന്‍എല്‍പി, കൗണ്‍സിലിംഗ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, ഫ്രഫഷണല്‍ സെല്ലിംഗ്, കരിയര്‍ പ്ലാനിംഗ്, ക്രൈസിസ് മാനേജ്‌മെന്റ്, ബോഡി ലാംഗ്വേജ്, ഫിനാന്‍ഷ്യല്‍ ഇന്റലിജെന്‍സ്, ഓണ്‍ലൈന്‍ അവയര്‍നെസ് തുടങ്ങിയ മേഖലകളിലും ട്രെയിനിംഗ് നല്‍കും.
കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744583256

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?