Follow Us On

18

November

2019

Monday

കുമ്പസാരം: വിവാദ ബിൽ പിൻവലിച്ചു; മതസ്വാതന്ത്ര്യവിജയമെന്ന് സഭ

കുമ്പസാരം: വിവാദ ബിൽ പിൻവലിച്ചു; മതസ്വാതന്ത്ര്യവിജയമെന്ന് സഭ

കാലിഫോർണിയ: വൈദികർ കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് നിഷ്‌ക്കർഷിക്കുന്ന വിവാദ ബിൽ പിൻവലിച്ച് കാലിഫോർണിയ. ബിൽ അവതരിപ്പിച്ച സ്റ്റേറ്റ് സെനറ്റർ ജെറി ഹിൽ തന്നെയാണ് ബിൽ സെനറ്റിൽ ചർച്ചയ്ക്ക് വരുന്നതിന് ഒരു ദിവസംമുമ്പ് പിൻവലിച്ചതെന്നതും ശ്രദ്ധേയമായി.

ബിൽ നടപ്പാക്കുന്നതിനെതിരെ പബ്ലിക്ക് സേയ്ഫ്റ്റി കമ്മിറ്റി റിപ്പോർട്ടിലെ തന്നെ പലരും രംഗത്തെത്തിയതും ബില്ലിനെ എതിർത്ത് ഒരു ലക്ഷത്തിൽപ്പരം കത്തോലിക്കർ കത്തുകൾ അയച്ചതുമാണ് ബിൽ പിൻവലിക്കാൻ അവരെ നിർബന്ധിതരാക്കിയത്. അതേസമയം ഇത് മതസ്വാതന്ത്ര്യത്തിന്റെ വലിയ വിജയമാണെന്ന് കാലിഫോർണിയയിലെ മതനേതാക്കൾ പ്രതികരിച്ചു.

കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റസമ്മതങ്ങൾ കേട്ടാൽ അത് വെളിപ്പെടുത്തണമെന്നതായിരുന്നു ബിൽ അനുശാസിക്കുന്നത്. എന്നാൽ, ബിൽ പ്രാബല്യത്തിൽ വന്നാലും തങ്ങളോ രൂപതയിലെ വൈദികരോ ഒരിക്കലും നിയമം പാലിക്കില്ലെന്ന് കാലിഫോർണിയയിലെ നിരവധി ബിഷപ്പുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബിൽ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം സ്വാഗതാർഹമാണെന്നും മതസ്വാതന്ത്ര്യം ദൃഢമാവുകയാണെന്നും അഭിപ്രായപ്പെട്ട് കാലിഫോർണിയയിലെ കാത്തലിക്ക് കോൺഫറൻസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. കാലിഫോർണിയയിലെ കത്തോലിക്കർക്ക് മാത്രമല്ല, രാജ്യമെമ്പാടുമുള്ള എല്ലാ മതവിശ്വാസികൾക്കും വലിയ പ്രത്യാശ നൽകുന്ന ഒരു തീരുമാനമാണിതെന്ന് ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് ജോസ് ഗോമസും വ്യക്തമാക്കി.

അനുരജ്ഞനത്തിന്റെ ദിവ്യകൂദാശയായ കുമ്പസാരത്തിലൂടെ വൈദികനു ലഭിക്കുന്ന വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്താൻ കാനോൻ നിയമപ്രകരാം വൈദികർക്ക് അനുവാദമില്ല. ഒരിക്കലും വെളിപ്പെടുത്താൻ കഴിയാത്ത ഈ കുമ്പസാരരഹസ്യം ദൈവീകമായ ഒരു നിയമത്തിൽ കേന്ദ്രീകരിച്ചുള്ളതാണ്. മാത്രമല്ല, കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്ന വൈദികർ ശിക്ഷാർഹരാണെന്നും ഒരുപക്ഷേ വൈദികവൃത്തിയിൽ നിന്ന് പിരിച്ചുവിടുന്ന തരത്തിൽവരെ ശിക്ഷാനടപടികൾ ഉണ്ടാകാമെന്നും മാണ് കാനോൻ നിയമം പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?