Follow Us On

18

November

2019

Monday

അനാഥർക്ക് സദ്യ വിളമ്പി വിവാഹം ആഘോഷിച്ച ക്രൈസ്തവ ദമ്പതികൾ

അനാഥർക്ക് സദ്യ വിളമ്പി വിവാഹം ആഘോഷിച്ച ക്രൈസ്തവ ദമ്പതികൾ

റിയോ ഡി ജനീറോ: നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്‌ഷണിക്കുക.അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ പുനരുത്‌ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും എന്ന വാക്യം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയ ബ്രസീലിയൻ ക്രൈസ്തവ ദമ്പതികൾ ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. അടുത്തിടെയാണ് ബ്രസീലുകാരായ വിക്ടർ റിബേറോയും, അനാ പൗളയും വിവാഹിതരാകുന്നത്. എന്നാൽ ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇരുവരുടെയും വിവാഹ ആഘോഷം ആരോരുമില്ലാത്ത 150 പേരോടൊപ്പം ആയിരുന്നു.

ഒരു വിശുദ്ധ കുർബാനയിൽ പങ്കെടുത്തപ്പോൾ കേട്ട, മുകളിൽ പറഞ്ഞ ബൈബിൾ വാക്യമാണ് ധീരമായ തീരുമാനമെടുക്കാൻ ക്രൈസ്തവ ദമ്പതികളെ  പ്രേരിപ്പിച്ചത്. ആദ്യമൊക്കെ ചില ആളുകൾ ഇവരുടെ തീരുമാനത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ദമ്പതികൾക്ക് പിന്തുണയുമായി  അനേകം പേർ രംഗത്തു വന്നു. ചിലർ ഭക്ഷണ സദ്യ ഒരുക്കാനുള്ള സഹായങ്ങൾ അവർക്ക് സാധിക്കുന്ന രീതിയിൽ ചെയ്തു. വിവാഹ വിരുന്നിൽ പങ്കെടുക്കാനായി ചെറിയ കുട്ടികൾ ഉൾപ്പെടെ അനേകം പേർ കുടുംബമായും എത്തി. വിരുന്നിൽ പങ്കെടുത്തവരുടെ മനസ്സിലെ ആനന്ദം കണ്ടപ്പോൾ തങ്ങളുടെ ഹൃദയം നിർവൃതിയടഞ്ഞതായി അനാ പൗള പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?