Follow Us On

22

July

2019

Monday

വിൻസൻറ്റ് ലാംബർട്ടിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് കർദ്ദിനാൾ സാറ

വിൻസൻറ്റ് ലാംബർട്ടിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് കർദ്ദിനാൾ സാറ

വത്തിക്കാൻ: ഫ്രഞ്ച് കോടതി ഭക്ഷണം നൽകാതെ ദയാവധം നൽകാനായി വിധിച്ച ഫ്രഞ്ച് പൗരൻ വിൻസന്റ് ലാംബർട്ടിന്റെ മരണവാർത്ത അറിഞ്ഞതിനു ശേഷം കർദ്ദിനാൾ റോബർട്ട് സാറ തന്റെ അനുശോചനവും രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ലാംബർട്ടിനെ രക്തസാക്ഷി എന്നാണ് കർദ്ദിനാൾ സാറ ട്വീറ്റിൽ വിശേഷിപ്പിച്ചത്. വിൻസന്റ് ലാംബർട്ട് ഇക്കാലഘട്ടത്തിലെ മനുഷ്യരുടെ, ഭയപ്പെടുത്തുന്ന ഭ്രാന്തിന്റെ ഇരയാണെന്നും സാറ പറയുന്നു.

നമ്മൾ ഭയപ്പെടേണ്ട, ദൈവം എല്ലാം കാണുന്നുണ്ട് എന്ന ഓർമ്മപ്പെടുത്തലോടു കൂടിയാണ് കർദ്ദിനാൾ സാറയുടെ ട്വീറ്റ് അവസാനിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഒരു ആക്സിഡന്റിൽ ചലനശേഷി നഷ്ടപ്പെട്ട 42 വയസുകാരനായ വിൻസന്റ് ലാംബർട്ടിന് കൃത്രിമ രീതിയിലായിരുന്നു ഭക്ഷണം നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച ഫ്രാൻസിലെ പരമോന്നത കോടതി വിൻസന്റ് ലാംബർട്ടിനെ മരണത്തിലേക്ക് തള്ളി വിടാൻ ഉത്തരവിടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?