Follow Us On

18

November

2019

Monday

പാപ്പയുടെ പ്രാർത്ഥനയിൽ ഇനി ഞാനും; സന്തോഷം പങ്കുവെച്ച് മുസ്ലീം യുവതി!

പാപ്പയുടെ പ്രാർത്ഥനയിൽ ഇനി ഞാനും; സന്തോഷം പങ്കുവെച്ച് മുസ്ലീം യുവതി!

സെൻട്രൽ ജാവ: ഫ്രാൻസിസ് പാപ്പയുടെ കരം പിടിച്ച് കുശലം പറയുന്ന മുസ്ലീം പെൺകുട്ടി! സാമൂഹ്യമാധ്യമങ്ങളിൽ ഈ ചിത്രം തരംഗമായതോടെ ഈ ചിത്രത്തിലെ തട്ടമിട്ട താത്തക്കുട്ടി^ ഡെവി കാർടിക മഹാറാണി പ്രസ്‌വിദയ്ക്ക് ഇന്ത്യേനേഷ്യയിൽ താരപരിവേഷമാണിപ്പോൾ. പ്രസ്തുത ചിത്രം മതസൗഹാർദത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങൾ അവതരിപ്പിക്കുന്നതിലുള്ള സന്തോഷം പങ്കുവെക്കുമ്പോഴും പാപ്പയുമായി സംസാരിക്കാൻ കഴിഞ്ഞതിലെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല അവൾക്ക്.

‘ആ ചിത്രം ഇത്രമാത്രം പ്രചരിക്കപ്പെടുമെന്ന് ഞാൻ സ്വപ്‌നത്തിൽപോലും കരുതിയില്ല,’ എന്ന മുഖവുരയോടെ അവൾ പാപ്പയുമായുള്ള കൂടിക്കാഴ്ചാ അനുഭവം ‘ഏഷ്യാ ന്യൂസു’മായി പങ്കുവെച്ചു. സെൻട്രൽ ജാവയിലെ കത്തോലിക്കാ സർവകലാശാലയായ കറ്റാലിക് സോജിജപ്രനാറ്റയിൽ (യൂണിക്ക) എൻവയോൺമെന്റ്- അർബൻ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് പ്രസ്‌വിദ. പ~നാവശ്യവുമായി ബന്ധപ്പെട്ട് നടത്തിയ വത്തിക്കാൻ സന്ദർശനമാണ് പാപ്പയുമായി നേരിട്ട് സംസാരിക്കാനുള്ള അവസരമൊരുക്കിയത്.

പൊതുസന്ദർശനമധ്യേ പാപ്പയെ കണ്ടുമുട്ടിയ അനുഭവത്തെക്കുറിച്ച് പ്രസ്‌വിദ പറയുന്നത് ഇങ്ങനെ:

‘പാപ്പ എല്ലാവർക്കും ആശംസകൾ നേർന്ന് കടന്നുവരികയായിരുന്നു. അദ്ദേഹം അടുത്തുവരുന്നത് കണ്ടപ്പോൾ ഞാൻ സുരക്ഷാവേലിയുടെ അടുത്തേക്ക് ഓടിച്ചെന്നു. പാപ്പയോട് ഞാൻ പറഞ്ഞു: ഞാൻ ഇന്തോനേഷ്യയിൽനിന്നുള്ള ഒരു മുസ്ലീം മതവിശ്വാസിയാണ്. അങ്ങ്, എനിക്കും എന്റെ രാജ്യത്തിനും അവിടെ സമാധാനം സ്ഥാപിക്കപ്പെടുന്നതിനും വേണ്ടി പ്രാർത്ഥിക്കണം.

‘ഇതുകേട്ട പാപ്പ, എന്റെ അടുത്തേക്ക് വന്ന് കൈകളിൽ പിടിച്ചു, എന്നിട്ട് മറുപടി പറഞ്ഞു: ഉറപ്പായും ഞാൻ പ്രാർത്ഥിക്കാം. ആ വെളുത്ത മനുഷ്യനെ, കത്തോലിക്കാ സഭയുടെ തലവനെ കാണാൻ കഴിഞ്ഞതുതന്നെ വലിയ ഒരു അനുഗ്രഹമാണ്. പാപ്പയുടെ പ്രാർത്ഥനകളിൽ ഇനിമുതൽ ഞാനും ഉണ്ടാകും.’

മതസൗഹാർദം മതാന്തര സംവാദം എന്നിവ ലക്ഷ്യംവെച്ച് മുസ്ലീം ‘ഗസ് ദുരിയാൻ’ എന്ന സംഘടനയുടെ സജീവ പ്രവർത്തകയാണ് ഈ 23 വയസുകാരി. ക്രിസ്തുമതത്തെക്കുറിച്ചും കത്തോലിക്കാ വിശ്വാസത്തെകുറിച്ചും സ്‌കോളർഷിപ്പോടെ പൊന്തിഫിക്കൽ അക്കാദമികളിൽ പ~ിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താനാണ് പ്രസ്‌വിദ വത്തിക്കാനിലെത്തിയത്. സെന്റ് തോമസ് പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റി, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി’ എന്നിവിടങ്ങളിലായിരിക്കും പ~നം.

90 മില്യണിൽപ്പരം അംഗങ്ങളുള്ള പ്രസ്തുത സംഘടനയെ പ്രതിനിധീകരിച്ച് ഇതിനുമുമ്പും പ്രസ്‌വിദ വത്തിക്കാനിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വത്തിക്കാനിൽ സമ്മേളിച്ച യുവജന സിനഡിന് മുന്നോടിയായി പാപ്പ വിളിച്ചുചേർത്ത പ്രീ സിനഡിൽ ഇതര മത വിശ്വാസികളായ യുവജനങ്ങൾക്കും ക്ഷണമുണ്ടായിരുന്നു. അതുപ്രകാരം ഇന്ത്യേനേഷ്യയിലെ കത്തോലിക്കാ സഭയാണ് പ്രസ്‌വിദയെ തിരഞ്ഞെടുത്തയച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?