Follow Us On

18

November

2019

Monday

അത്താഴപ്പട്ടിണി കിടക്കരുത്; തെരുവിലുള്ളവരെ റസ്റ്റോറന്റിലേക്ക് ക്ഷണിച്ച് ലയണൽ മെസി

അത്താഴപ്പട്ടിണി കിടക്കരുത്; തെരുവിലുള്ളവരെ റസ്റ്റോറന്റിലേക്ക് ക്ഷണിച്ച് ലയണൽ മെസി

ബുവനേഴ്‌സ് ഐരിസ്: അർജന്റീനയിൽ അതിശൈത്യവും സാമ്പത്തിക ക്ലേശങ്ങളും പിടിമുറുക്കുമ്പോൾ, തെരുവിൽ അന്തിയുറങ്ങുന്നവർക്ക് സൗജന്യ ഭക്ഷണം ഒരുക്കി ഫുട്‌ബോൾ താരം ലയണൽ മെസിയും കുടുംബവും. മെസിയുടെ ജന്മനാടായ റൊസാരിയോയിൽ അദ്ദേഹത്തിന്റെ കുടുംബം  ‘വി.ഐ.പി’ എന്ന പേരിൽ നടത്തുന്ന റസ്റ്റോറന്റിന്റെ വാതിലുകളാണ് പാവപ്പെട്ടവർക്ക് അത്താഴം വിളമ്പാൻ മുന്നോട്ടുവന്നിരിക്കുന്നത്.

മെസി നിർദേശിച്ചതനുസരിച്ച് കഴിഞ്ഞയാഴ്ച മുതലാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. രാത്രി 7.00 മുതൽ 9.00വരെയുള്ള സമയമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ‘തെരുവിൽ കഴിയുന്ന ആരെങ്കിലും നിങ്ങളുടെ പരിചയത്തിലുണ്ടെങ്കിൽ വി.ഐ.പിയിലേക്ക് ക്ഷണിക്കൂ, വിഭവസമൃദ്ധമായ ചൂടു ഭക്ഷണം ആവോളം നിങ്ങൾക്കവിടെ ലഭിക്കും. വിശപ്പകന്ന വയറും ആനന്ദം നിറഞ്ഞ ഹൃദയത്തോടെയും നിങ്ങൾക്ക് കിടന്നുറങ്ങാനാകട്ടെ,’ ഇപ്രകാരമാണ് റസ്റ്റോറന്റ് പ്രസിദ്ധീകരിച്ച അറിയിപ്പ്.

‘ഭക്ഷണവും കാപ്പിയും ശീലളപാനീയങ്ങളുമാണ് ലഭ്യമാക്കുന്നത്. നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. ആദരവോടെയാണ് ഞങ്ങൾ അവരെ ശുശ്രൂഷിക്കുന്നത്. അടുത്ത രണ്ടാഴ്ചത്തേയ്ക്ക് ഭക്ഷണം നൽകണമെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്,’ റസ്റ്റോറന്റ് മാനേജർ ഏരിയൽ അൽമേഡ പറഞ്ഞു.

ബാർസലോണ ക്ലബിന്റെയും അർജന്റീന ദേശീയ ടീമിന്റെയും ക്യാപ്റ്റനായ ലയണൽ മെസി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധപുലർത്തുന്ന കായികതാരങ്ങളിലൊരാളാണ്. കെനിയയിലെ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ‘യു.എൻ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്’ ഉൾപ്പെടെയുള്ള നിരവധി സംഘടനകളുടെ പങ്കാളിയുമാണ് ‘ദ ലിയോ മെസി ഫൗണ്ടേഷൻ’.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?