Follow Us On

18

November

2019

Monday

മാർ ഇവാനിയോസിന്റെ പെരുന്നാൾ: തീർത്ഥാടന പദയാത്ര ജൂലൈ 14ന്‌

മാർ ഇവാനിയോസിന്റെ പെരുന്നാൾ: തീർത്ഥാടന പദയാത്ര ജൂലൈ 14ന്‌

ഷാജി കൊറ്റിനാട്ട്

സ്‌കോട്ട്‌ലൻഡ്: സീറോ മലങ്കര സഭയുടെ പുനരൈക്യ ശിൽപ്പിയും പ്രഥമ ആർച്ച്ബിഷപ്പും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ ഗീവർഗീസ് മാർ ഇവാനിയോസിന്റെ 66-ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് സ്‌കോട്ട്ലൻഡിലെ സമൂഹം സംഘടിപ്പിക്കുന്ന തീർത്ഥാടന പദയാത്ര ജൂലൈ 14ന്. അനുസ്മരണാ ദിവ്യബലിയും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

സ്‌കോട്ട്ലൻഡിലെ സീറോ മലങ്കരസമൂഹം ഇദംപ്രദമായി നടത്തുന്ന തീർത്ഥാടന പദയാത്രയ്ക്കും അനുസ്മരണാബലിക്കും പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഡൺ ഫെർലൈനിലെ സെന്റ് മാർഗരറ്റ് ദൈവാലയമാണ് വേദിയാകുന്നത്. ഉച്ചകഴിഞ്ഞ് 2.00ന് പരിപാടികൾ ആരംഭിക്കും. മലങ്കര കത്തോലിക്ക് യൂത്ത് മൂവ്മെന്റാണ് പദയാത്രയ്ക്ക് നേതൃത്വം വഹിക്കുന്നത്.

സ്‌കോട്ട്ലൻഡിലെ സീറോ മലങ്കര സഭാ ചാപ്ലൈൻ ഫാ. ജോൺസൺ മനയിൽ മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയിൽ ഫാ. സന്തോഷ് ജോസഫ്. എസ്.ജെ സഹകാർമികനാകും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?