Follow Us On

22

July

2019

Monday

സീറോ മലബാർ കൺവെൻഷന് സുശക്തമായ നേതൃത്വം: ചെയർമാൻ അലക്സാണ്ടർ കുടക്കച്ചിറ

സീറോ മലബാർ കൺവെൻഷന് സുശക്തമായ നേതൃത്വം: ചെയർമാൻ അലക്സാണ്ടർ കുടക്കച്ചിറ

മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ: ചിക്കാഗോ സീറോ മലബാർ രൂപതാ വിശ്വാസീസമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കൺവെൻഷന്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ചെയർമാൻ അലക്സാണ്ടർ കുടക്കച്ചിറ. കൺവെൻഷൻ ഏറ്റെടുത്തു നടത്താൻ രണ്ടു വർഷം മുമ്പേ ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ഒരുക്കമിട്ടപ്പോൾ ഐക്യകണ്‌~േനയാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഏറ്റെടുത്ത ദൗത്യം ഉത്തരവാദിത്തത്തോടെ നടത്തുന്നതിന്റെ തിരക്കിലാണ് അലക്സാണ്ടർ കുടക്കച്ചിറ ഇപ്പോൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 40 കമ്മറ്റികളിലായി 150ൽപ്പരം അംഗങ്ങൾ കൺവൻഷൻ വിജയത്തിനായി കഴിഞ്ഞ ഒന്നര വർഷമായി യത്‌നിക്കുന്നു. സൗമ്യമായ പെരുമാറ്റവും ഏവരോടും ഒരുപോലെ ഇടപഴകുന്ന ശൈലിയും മികച്ച നേതൃപാടവവുമാണ് കുടക്കച്ചിറയെ വ്യത്യസ്ഥനാക്കുന്നത്.

കെമിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അലക്സാണ്ടർ ഹൂസ്റ്റണിലെ പ്ലാസ്റ്റിക് പ്രോഡക്ട്‌സ് മാനുഫാക്ച്ചറിംഗ് കമ്പനിയായ കെംപ്ലാസ്റ്റ് സ്ഥാപകനും സി.ഇ.ഒ യുമാണ്. ഹൂസ്റ്റണിലെ 100ൽപ്പരം ഇന്ത്യൻ വംശജർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണിത്. ഹൂസ്റ്റൺ ബിസിനസ് ജേർണൽ അവാർഡ്, ഹൂസ്റ്റൺ മൈനോറിറ്റി സപ്ലയർ കൗൺസിൽ എമേർജിങ് ഇ 10 അവാർഡ്, ഹാൾ ഓഫ് ഫെയിം സ്റ്റാഫ്ഫോർഡ് എന്നീ പുരസ്‌കാരങ്ങൾ കെംപ്ലാസ്റ്റിനെ തേടിയെത്തിയിട്ടുണ്ട്.

സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സേവന തൽപ്പരനാണ് അലക്സാണ്ടർ. പോയ വർഷം ഹൂസ്റ്റണിൽ ഹാർവി കൊടുങ്കാറ്റ് പ്രളയം ദുരിതം വിതച്ചപ്പോൾ ദുരിത ബാധിതരെ സഹായിക്കാൻ തന്റെ സ്ഥാപനത്തിന്റെ വാതിലുകളും അവർക്കായി തുറന്നു കൊടുത്താണ് കുടക്കച്ചിറ മാതൃകയായത്.

ഹൂസ്റ്റൺ സെന്റ് ജോസഫ് ദൈവാലയത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഇദ്ദേഹം ഇടവകയുടെ ആരംഭകാലത്ത് മതാധ്യാപകനും ട്രസ്റ്റിയുമായി സേവനം അനുഷ്~ിച്ചിട്ടുണ്ട്. പൂഞ്ഞാർ പെരുങ്ങുളം സ്വദേശിയായ അലക്സാണ്ടർ, ഭാര്യ വത്സക്കും (തൊടുപുഴ തുണ്ടത്തിൽ കുടുംബം) മകൻ ജുബിനും മരുമകൾ ജയിമിയുമൊപ്പം മിസ്സോറി സിറ്റിയിലാണ് ഇപ്പോൾ താമസം.

ഹൂസ്റ്റണിൽ നടക്കുന്ന കൺവൻഷൻ ചരിത്രപരമാകുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരമാധി ആൾക്കാരെ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനായി വേണ്ടിവന്നാൽ കൂടുതൽ ഹോട്ടലുകൾ ബുക്ക് ചെയ്യും. അമേരിക്കയിലെ വിശ്വാസികളേവരെയും ഹൂസ്റ്റണിൽ നടക്കുന്ന വിശ്വാസ സംഗമത്തിലേക്കു സ്വാഗതം ചെയ്ത അദ്ദേഹം, വിവിധ ഇടവകകളിലിൽ നിന്നും ലഭിച്ച സ്‌നേഹത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?