Follow Us On

22

July

2019

Monday

‘ജോൺ പോൾ II അവാർഡ്’ അണിയച്ചൊരുക്കി ‘ഇൻ ടു ദ ലൈറ്റ്’: കാണാം ശാലോം വേൾഡിൽ

‘ജോൺ പോൾ II അവാർഡ്’ അണിയച്ചൊരുക്കി ‘ഇൻ ടു ദ ലൈറ്റ്’: കാണാം ശാലോം വേൾഡിൽ

ബ്രിട്ടൺ: യുവജന മിഷണറിമാരെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമായി ഏർപ്പെടുത്തിയ ‘ദ പോപ്പ് ജോൺ പോൾ II അവാർഡി’ന്റെ മഹത്യവും പ്രാധാന്യവും വ്യക്തമാക്കുന്ന സ്പെഷൽ എപ്പിസോഡുമായി ശാലോം വേൾഡ് ടി.വി. സുവിശേഷ വത്ക്കരണരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്നു ‘ഇൻടു ദ ലൈറ്റ്’ പരമ്പരയിലെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ‘ദ പോപ്പ് ജോൺ പോൾ II അവാർഡ്’ ഇടംപിടിക്കുന്നത്. ഇന്ന് (ജൂലൈ 12) ബ്രിട്ടീഷ് സമയം രാത്രി 8.30നാണ് സംപ്രേഷണം. (അമേരിക്കയിൽ ഈസ്‌റ്റേൺ സയമം രാത്രി 8.30, ഓസ്‌ട്രേലിയയിൽ സിഡ്‌നി സമയം രാത്രി 8.30)

യുവജനങ്ങളിൽ ദൈവാനുഭവം വളർത്തുക, സഭയുമായി കൂടുതൽ ചേർത്തു നിറുത്തുക എന്ന ഉദ്ദേശ്യത്തോടെ 2006ൽ ഏർപ്പെടുത്തിയ ഈ അവാർഡ് സമ്മാനിച്ച നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രോഗ്രാം ഏതാണ്ട് ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. അവാർഡ് ജേതാക്കളുടെയും പങ്കെടുത്തവരുടെയും അനുഭവ സാക്ഷ്യങ്ങളും പ്രോഗ്രാമിന്റെ സവിശേഷതയാണ്.

അയർലൻഡിലെ പേപ്പൽ ന്യുൺഷ്യേയായിരുന്ന ആർച്ച്ബിഷപ്പ് ജിസൂപ്പി ലാസറാട്ടോയാണ് 2006ൽ അവാർഡ് ഏർപ്പെടുത്തിയത്. അയർലണ്ടിലെയും ബ്രിട്ടണിലെയും 25 രൂപതകളെ കേന്ദ്രീകരിച്ചാണ് അവാർഡ് നിർണയം. 16മുതൽ 18വരെയുള്ള പ്രായക്കാർ ഇടവകകളിലും സമൂഹത്തിലും നടത്തുന്ന സേവനങ്ങളാണ് പ്രധാന മാനദണ്ഡം. ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിലായി നൽകപ്പെടുന്ന അവാർഡ് ഇതിനകം 20,000 പേർ കരസ്ഥമാക്കിയിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?