Follow Us On

31

May

2020

Sunday

പാപ്പ എത്താൻ വൈകില്ല; പേപ്പൽ സന്ദർശനത്തിന് ഒരുങ്ങാൻ ഇറാഖിലെ സഭയ്ക്ക് ആഹ്വാനം

പാപ്പ എത്താൻ വൈകില്ല; പേപ്പൽ സന്ദർശനത്തിന് ഒരുങ്ങാൻ ഇറാഖിലെ സഭയ്ക്ക് ആഹ്വാനം

ഏർബിൽ: പേപ്പൽ സന്ദർശനത്തിന് പ്രാർത്ഥനയോടെ ഒരുങ്ങാൻ ഇറാഖിലെ സഭാനേതൃത്വത്തിന് കർദായ പാത്രിയർക്കിസ് കർദിനാൾ ലൂയി സാഖോയുടെ ആഹ്വാനം. വാർഷിക ധ്യാനത്തിൽ പങ്കെടുക്കുന്ന ഇറാഖി ബിഷപ്പുമാരെയും വൈദികരെയും അഭിസംബോധന ചെയ്തുകൊണ്ട് അയച്ച കത്തിലൂടെയാണ് കർദിനാൾ സാഖോ ഇക്കാര്യം അറിയിച്ചത്.

2020ൽ ഫ്രാൻസിസ് പാപ്പ ആഗ്രഹിക്കുന്ന ഇറാഖ് സന്ദർശനത്തിനുള്ള ആദ്യഘട്ട ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ഇറാഖിലെ സഭ ഇനിയും ആത്മീയമായി നവീകരിക്കപ്പെടുകയും ഒരുങ്ങുകയും വേണമെന്ന് കർദിനാൾ ലൂയി സാഖോ അനുസ്മരിപ്പിച്ചു. ഇതിനിടെ, ഇറാഖ് സന്ദർശിക്കാനുള്ള ആഗ്രഹം ഫ്രാൻസിസ് പാപ്പ ഇക്കഴിഞ്ഞ ദിവസം വീണ്ടും ആവർത്തിച്ചതും ശ്രദ്ധേയമായി.

പൗരസ്ത്യസഭകളെ തുണയ്ക്കുന്ന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുമായി വത്തിക്കാനിൽ നടത്തിയ നേർക്കാഴ്ചയിൽ ഇറാഖ് സന്ദർശിക്കാനുള്ള ആഗ്രഹം പാപ്പ വീണ്ടും പ്രകടിപ്പിച്ച തോടെ സന്ദർശനത്തിന്റെ തിയതി പ്രഖ്യാപനം അധികം താമസിക്കാനിടയില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇറാഖിലെ സന്ദർശനം യാഥാർത്ഥ്യമായാൽ, കത്തോലിക്കാ സഭാ തലവൻ നടത്തുന്ന ഇറാഖിലെ പ്രഥമ അപ്പസ്‌തോലിക പര്യടനമാകും അത്.

വിശ്വാസികൾ ഏറെ പീഡിപ്പിക്കപ്പെടുകയും സഹായം അർഹിക്കുന്നവർ വസിക്കുകയും ചെയ്യുന്ന രാജ്യങ്ങളായ സിറിയ, ഇറാഖ്, ഉക്രൈൻ, വിശുദ്ധനാട് എന്നിവയെക്കുറിച്ച് പരാമർശിക്കവെയാണ്, അതിൽ ഏറെ നീണ്ട കാലഘട്ടമായി ക്ലേശങ്ങളിൽ കഴിയുന്ന ഇറാഖീ ജനതയെ സന്ദർശിക്കാൻ താൽപ്പര്യമുണ്ടെന്ന് പാപ്പ വെളിപ്പെടുത്തിയത്.

ഇറാഖിന്റെ നല്ലൊരു ഭാഗവും വിമതസഖ്യം കീഴടക്കിയപ്പോൾ നൂറ്റാണ്ടുകളായി ആ മണ്ണിൽ പാർത്തിരുന്ന ചെറിയ ക്രൈസ്തവ സമൂഹങ്ങളാണ് ചിതറിയ്ക്കപ്പെട്ടത്. എന്നാൽ ജിഹാദികളുടെ പിന്മാറ്റത്തോടെ പലായനംചെയ്ത ജനങ്ങൾ മെല്ലെ തിരിച്ചുവരികയാണ്. അവരെ സന്ദർശിക്കാൻ താൻ ഏറെ ആഗ്രഹിക്കുന്നതിനു കാരണം, അവിടെ പരിത്യക്തരും ക്ലേശിതരുമായ ധാരാളം ഓർത്തഡോക്‌സ് കത്തോലിക്കാ സമൂഹങ്ങളുടെ താവളങ്ങളും ഉണ്ടെന്നുള്ളതാണ്,’ പാപ്പ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?