Follow Us On

22

July

2019

Monday

നോട്രഡാം കത്തീഡ്രൽ: യുനസ്‌കോയ്ക്ക് നിർണായക നിർദേശങ്ങൾ കൈമാറി വത്തിക്കാൻ

നോട്രഡാം കത്തീഡ്രൽ: യുനസ്‌കോയ്ക്ക് നിർണായക നിർദേശങ്ങൾ കൈമാറി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ആഗ്‌നിബാധയെ തുടർന്ന് പുനർനിർമിക്കുന്ന നോട്രഡാം കത്തീഡ്രലിന്റെ അടിസ്ഥാന രൂപഭാവങ്ങളിലും ലക്ഷ്യങ്ങളും മാറ്റം വരുത്തരുതെന്ന് വത്തിക്കാൻ. നോട്രഡാം കത്തീഡ്രലിന്റെ സ്ഥാപന ലക്ഷ്യങ്ങൾ മാനിച്ച് പുനർനിമാണം നടത്തണമെന്നും യു.എൻ സാംസ്‌കാരിക വിഭാഗമായ യുനസ്‌കോയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് ഫ്രാൻസെസ്‌ക്കോ ഫോളോ ആവശ്യപ്പെട്ടു.

നോട്രഡാം കത്തീഡ്രൽ പുനരുദ്ധാരണത്തെക്കുറിച്ച് അസർബൈജാനിലെ യു.എൻ^ സാംസ്‌കാരിക കാര്യാലയത്തിൽ സമ്മേളിച്ച സാംസ്‌കാരിക പൈതൃക കമ്മിറ്റിയുടെ യോഗത്തിലാണ് വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്. തീപിടുത്തത്തെ തുടർന്ന് പാരീസ് ആർച്ച്ബിഷപ്പ് മിഷേൽ ഔപതീത്തിന് ഫ്രാൻസിസ് പാപ്പ അയച്ച സന്ദേശത്തിൽ രേഖപ്പെടുത്തിയ വാക്കുകൾ ഉദ്ധരിച്ചാണ് ആർച്ച്ബിഷപ്പ് ഫോളോ പ്രസംഗിച്ചത്.

ദൈവാലയം എന്നതിനേക്കാളുപരി ചരിത്ര നിർമിതി, മ്യൂസിയം എന്നീ തരത്തിൽ കത്തീഡ്രൽ പുനർനിർമാണ ആലോചനകൾ നടത്തുന്ന സാഹചര്യത്തിലാണ് വത്തിക്കാൻ നടത്തിയ നിർണായ ഇടപെടൽ ശ്രദ്ധേയമായി. മേൽക്കൂരയിൽ പച്ചക്കറിത്തോട്ടം മുതൽ നീന്തൽ കുളംവരെ നിർമിക്കണമെന്ന ആവശ്യം ഉന്നത അധികാരികളിൽനിന്നുതന്നെ ഉണ്ടായ സാഹചര്യത്തിലും വത്തിക്കാൻ നിലപാട് ഏറെ പ്രസക്തമാകുന്നു.

‘സാംസ്‌കാരിക പൈതൃക കേന്ദ്രമായി 1991ൽ യു.എൻ അംഗീകരിച്ചതാണെങ്കിലും പുനർനിർമിതയുടെ ഓരോ ഘട്ടത്തിലും അവിടെ വിശ്വാസികളും അവിശ്വാസികളും മാനവകുലം മൊത്തമായും അനുഭവിച്ചിട്ടുള്ള ആത്മീയതയുടെയും ആരാധനയുടെയും അഭൗമശോഭയുടെ പ്രതീകമായി നോട്രഡാം കത്തീഡ്രൽ പുനിർമിക്കപ്പെടണം,’ ആർച്ച്ബിഷപ്പ് ഫോളോ വ്യക്തമാക്കി.

പുനർനിർമിതിയിൽ ഹരിതഭൂമിയുടെ പ്രയോക്താക്കളാകാനുള്ള സംവിധാനങ്ങൾ വേണമെന്ന നിർദേശങ്ങൾ ഉന്നതതലത്തിൽ പൊന്തിവരുന്നുണ്ട്. ദൈവമനുഷ്യബന്ധത്തിന്റെ ആത്മീയവേദിയാണ് ദൈവാലയം, ആരാധക്രമവും പ്രാർത്ഥനയും ആത്മീയ സംഗമങ്ങളും നടക്കേണ്ട പുണ്യസ്ഥാനവുമാണ് അവിടം എന്നിങ്ങനെയുള്ള ദൈവാലയത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കാൻ അത്തരം നിർദേശങ്ങൾ കാരണമാകും.

അതിനാൽ നോട്രഡാമിന്റെ സ്ഥാപന ലക്ഷ്യവും രൂപഭാവങ്ങളും വാസ്തുഘടകങ്ങളും യാതൊരു വ്യത്യാസവുമില്ലാതെ പരിരക്ഷിക്കുകയും പുനരുദ്ധരിക്കുകയും വേണമെന്നും അത് പൂർണമായി ആരാധനയ്ക്കായി ഉപയോഗിക്കപ്പെടണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു.

1345ൽ ഫ്രഞ്ച് ഗോതിക് വാസ്തുഭംഗിയിൽ നിർമിച്ച ബൃഹത്തും അതിമനോഹരവുമായ നോട്രഡാം പാരീസ് അതിരൂപതയുടെ ഭദ്രാസന ദൈവാലയമാണ്. അറ്റകുറ്റപണികൾ നടക്കവെ 2019 ഏപ്രിൽ 12ന് ഉണ്ടായ തീപിടുത്തമാണ് ദൈവാലയത്തിൻറെ നല്ലൊരുഭാഗവും ആഗ്‌നിക്കിരയാകാൻ കാരണമായത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?