Follow Us On

22

July

2019

Monday

ജീവന്റെ മഹത്വം പാഠ്യപദ്ധതിയാക്കണം; പ്രോ ലൈഫ് ഒഹിയോ ലക്ഷ്യംവെച്ച് ‘ബിൽ 90’

ജീവന്റെ മഹത്വം പാഠ്യപദ്ധതിയാക്കണം; പ്രോ ലൈഫ് ഒഹിയോ ലക്ഷ്യംവെച്ച് ‘ബിൽ 90’

ഒഹിയോ: ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ മഹത്വം വിവരിക്കുന്ന പാഠഭാഗങ്ങൾ പബ്ലിക് സ്‌കൂളുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ഒഹിയോ സെനറ്റിൽ പ്രോ ലൈഫ് നിയമനിർമാതാക്കളുടെ നിർണായക ഇടപെടൽ. സ്റ്റേറ്റ് പ്രതിനിധി നിരജ് അൻതാനിയാണ് ‘ബിൽ 90’ എന്ന പേരിൽ ഒഹിയോ ഹൗസിൽ ബിൽ അവതരിപ്പിച്ചത്.

ഗർഭച്ഛിദ്ര വിമുക്തമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഇത്തരത്തിലൊരു ബിൽ അവതരിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചത്. എന്നാൽ ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾകൊള്ളിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യവിഭാഗം പ്രത്യേക പാഠ്യപദ്ധതി തയാറാക്കിയതിനുശേഷം മാത്രമേ ഒഹിയോ ഹൗസ് ബിൽ പരിഗണിക്കുകയുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജീവന്റെ മഹത്വം ചൂണ്ടിക്കാട്ടുന്ന പ്രത്യേക പാഠ്യപരിപാടി സ്‌കൂൾ വിദ്യാഭ്യാസം മുതൽ ഉറപ്പാക്കുന്നതുവഴി ഒഹിയോയിൽ ജീവന്റെ സംസ്‌കാരം പ്രചരിപ്പിക്കാനും അതുവഴി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ ജീവന്റെ മഹത്വത്തെക്കുറിച്ച് കുട്ടികളെയും മാതാപിതാക്കളെയും ബോധവാൻമാരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?