Follow Us On

29

March

2024

Friday

മതസ്വാതന്ത്ര്യം: നിലപാട് വ്യക്തമാക്കി കർദിനാൾ ഡോളൻ; പോംപിയോ

മതസ്വാതന്ത്ര്യം: നിലപാട് വ്യക്തമാക്കി കർദിനാൾ ഡോളൻ; പോംപിയോ

വാഷിംഗ്ടൺ ഡി.സി: മതസ്വാതന്ത്ര്യമെന്നത് യു.എസിലെ മനുഷ്യാവകാശങ്ങളുടെ അടിത്തറയാണെന്ന് ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ; മതസ്വാതന്ത്ര്യമെന്നത് പൊതു ഇടങ്ങളിൽ സ്വാതന്ത്ര്യത്തോടെ ആരാധന അർപ്പിക്കാനുള്ള അവകാശമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മതസ്വാതന്ത്ര്യത്തെക്കുറിച്ച് ദിനങ്ങളുടെ ഇടവേളയിൽ ആദരണീയരായ രണ്ട് നേതാക്കൾ നടത്തിയ പ്രസ്താവനകൾ ശ്രദ്ധേയമാകുകയാണിപ്പോൾ.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മതസ്വാതന്ത്ര്യക്കുറിച്ചുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഉട്ടയിലെ വാല്ലി യൂണിവേഴ്‌സിറ്റി കാമ്പസിൽ അമേരിക്കയുടെ ഫ്രീഡം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു കർദിനൾ ഡോളന്റെ അഭിപ്രായ പ്രകടനം.

പൊതു ഇടങ്ങളിൽ സ്വാതന്ത്ര്യത്തോടെ ആരാധന അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കുമെന്ന് വ്യക്തമാക്കിയ റിപ്പോർട്ടിൽ, മതവിശ്വാസത്തിന്റെ പേരിൽ പീഡനവും കൊലപാതകവും നടമാടുന്ന രാജ്യങ്ങളെക്കുറിച്ചും മൈക്ക് പോംപിയോ പരാമർശിച്ചിട്ടുണ്ട്. മതവിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ പലവിധത്തിലുള്ള പീഡനങ്ങൾ നേരിടുന്ന കാലഘട്ടമാണിത്. വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് അടിമപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.

ആളുകൾക്ക് തങ്ങൾ ഏതു മതത്തിൽ വിശ്വസിക്കണമെന്ന് തീരുമാനിക്കാനും അവരുടെ കുട്ടികളെ ഇഷ്ടമുള്ള വിശ്വാസത്തിൽ വളർത്താനുമുള്ള സ്വാതന്ത്രമുണ്ടാകണം വിശ്വാസജീവിതവും അതിന്റെ അനുശാസനങ്ങളും മനുഷ്യന്റെ അടിസ്ഥാനമായി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

അമേരിക്കൻ ഭരണഘടനയുടെ ‘ബിൽ ഓഫ് റൈറ്റ്‌സ്’ ഉറപ്പാക്കുന്നത് മതത്തിൽനിന്നുള്ള സ്വാതന്ത്രമല്ല, മറിച്ച് മതസ്വാതന്ത്രമാണെന്നായിരുന്നു കർദിനാളിന്റെ ഓർമപ്പെടുത്തൽ. മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയെന്നത് അമേരിക്കൻ ഭരണകൂടത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിത്തറയാണ് മതസ്വാതന്ത്രം. അതുകൊണ്ടുതന്നെ മതസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തിയാൽ ‘ബിൽ ഓഫ് റൈറ്റ്‌സ്’ വാഗ്ദാനം ചെയ്യുന്ന മറ്റ് സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അപകടത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?