Follow Us On

28

March

2024

Thursday

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ വനിതാ ഫുട്ബോൾ താരത്തെ ഒഴിവാക്കിയെന്ന് ആരോപണം

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ  വനിതാ ഫുട്ബോൾ താരത്തെ ഒഴിവാക്കിയെന്ന് ആരോപണം

വാഷിംഗ്ടൺ ഡി.സി : ഫ്രാൻസിൽ നടന്ന ഫിഫാ വനിതാ ലോകകപ്പിൽ അമേരിക്കൻ ടീം വിജയികളായതിനു പിന്നാലെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരങ്ങളിലൊരാളായ ജലീൻ ഹിങ്കിളിനെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന ആരോപണം ശക്തമാകുന്നു. ഹിങ്കിളിനെ വളരെ മികച്ച ഡിഫൻഡറായാണ് വാഷിംഗ്ടൺ പോസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. ജലീൻ ഹിങ്കിൾ അമേരിക്കൻ ടീമിന് അനവധി കിരീടങ്ങൾ നേരി തന്ന താരമാണെന്ന് ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തു. പരസ്യമായി തന്നെ സ്വവർഗാനുരാഗികളാണ് എന്നു പറയുന്ന താരങ്ങൾ ഉൾപ്പെട്ട ടീമിൽനിന്ന് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തന്നെയായിരിക്കാം ഹിങ്കിൾ തഴയപ്പെട്ടതെന്ന് ജൂൺ മാസം ഐറിഷ് ടൈംസ് മാധ്യമം പറഞ്ഞിരുന്നു.
2015ൽ അമേരിക്കയിലെ സുപ്രീംകോടതി സ്വവർഗ്ഗ വിവാഹങ്ങൾ നിയമാനുസൃതമാക്കിയപ്പോൾ അതിനെതിരെ ശക്തമായി തന്നെ ജലീൻ ഹിങ്കിൾ പ്രതികരിച്ചിരുന്നു. ഇങ്ങനെ പലതവണ ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി എടുത്ത ശക്തമായ നിലപാടുകളുടെ പേരിൽ അവർക്ക് ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ടു. എന്നാൽ തന്റെ കരിയറിനെ ബാധിച്ചാൽ പോലും തന്റെ വിശ്വാസത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ ജലീൻ ഹിങ്കിൾ ഉറച്ച സ്വരത്തിൽ പറഞ്ഞിരുന്നു. എന്തിരുന്നാലും ജലീൻ ഹിങ്കിളിനെ വേൾഡ് കപ്പ് ടീമിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?