Follow Us On

22

July

2019

Monday

ഗർഭസ്ഥശിശുക്കളുടെ ജീവൻ രക്ഷിക്കാൻ അറസ്റ്റ് വരിച്ച് ധീരരായ വൈദികർ

ഗർഭസ്ഥശിശുക്കളുടെ ജീവൻ രക്ഷിക്കാൻ അറസ്റ്റ് വരിച്ച് ധീരരായ വൈദികർ

ന്യൂജേഴ്സി: റോസാപ്പു നൽകി ബോധവൽക്കരണത്തിലൂടെ സ്ത്രീകളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഫാദർ ഫിഡിലിസ് മൊസിൻസ്കി, ഫാദർ ഡേവ് നിക്സ് എന്നീ രണ്ടു വൈദികരും, ഇവരോടൊപ്പം രണ്ട് പ്രോലൈഫ് ആക്ടിവിസ്റ്റുകളും അമേരിക്കയിലെ ന്യൂജഴ്സിയിലെ ഒരു ഭ്രൂണഹത്യ ക്ലിനിക്കിൽ നിന്നും അറസ്റ്റിലായി. ഇതിനിടയിൽ ഒരു സ്ത്രീയെ ഭ്രൂണഹത്യയിൽ നിന്നും പിന്തിരിപ്പിക്കാനും ഈ വൈദികർക്കായി.
തങ്ങളെ പോലീസ് അറസ്റ്റ് ചെയ്യും എന്നറിഞ്ഞിട്ടും നിഷ്കളങ്കരായ ഗർഭസ്ഥശിശുക്കളെ രക്ഷിക്കാൻ ശ്രമിച്ച് അറസ്റ്റ് വരിച്ച ധീരരായ കത്തോലിക്കാ വൈദികരുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. റോസാപ്പു നൽകി ബോധവൽക്കരണത്തിലൂടെ സ്ത്രീകളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനെ റെഡ് റോസ് റെസ്ക്യൂ എന്നാണ് വിശേഷിപ്പിക്കുന്നത്. മേരി വാഗ്നർ എന്ന കനേഡിയൻ പ്രോലൈഫ് ആക്ടിവിസ്റ്റാണ് ഈ രീതിയ്ക്ക് തുടക്കം കുറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?